സ്വകാര്യാശുപത്രിക്കുനേരേ സംഘപരിവാര്‍ ആക്രമണം: കലാപകാരികളെ നിലയ്ക്കുനിര്‍ത്തണമെന്ന് പോപുലര്‍ഫ്രണ്ട്
ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചു നടത്തിയ ആസൂത്രിതമായ ആക്രമണമാണ് നടന്നത്.
X
NSH24 Sep 2019 8:50 AM GMT
കാസര്‍ഗോഡ്: സ്വകാര്യാശുപത്രിക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണം അത്യന്തം ഗൗരവകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി. ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ചു നടത്തിയ ആസൂത്രിതമായ ആക്രമണമാണ് നടന്നത്.
കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന സംഘപരിവാര്‍ അക്രമിസംഘത്തെ എത്രയുംപെട്ടെന്ന് അറസ്റ്റുചെയ്യാനും കലാപകാരികളെ നിലയ്ക്കുനിര്‍ത്താനും പോലിസ് തയ്യാറാവണം. ആക്രമണത്തിനുശേഷം ഗുണ്ടകള്‍ രക്ഷപ്പെട്ട ആര്‍എസ്എസ്സിന്റെ സേവാഭാരതി ആംബുലന്‍സ് ഇത്തരം പല കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയും ഉപയോഗിച്ചുവരുന്നതാണ്. ഇതിനെതിരെയും ശക്തമായ നടപടിയെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് വൈ മുഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story