Kasaragod

കാസര്‍കോട് വള്ളം മറിഞ്ഞ് അപകടം; മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട് വള്ളം മറിഞ്ഞ് അപകടം; മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
X

കാസര്‍കോട്: ഹാര്‍ബറിന് സമീപം തിരയില്‍പെട്ട് വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് സന്ദീപ്, കാര്‍ത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ആറോടെയാണ് കാസര്‍കോട് ഹാര്‍ബറിന് സമീപം ശക്തമായ തിരമാലയില്‍പ്പെട്ട് മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് മൂന്നുപേരെ കാണാതായത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. അതേസമയം, തീരദേശ പോലിസിന്റെ രക്ഷാപ്രവര്‍ത്തന ബോട്ട് എത്താന്‍ വൈകിയെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചു. തീരദേശ പോലിസിന്റെ കൈവശം നിലവിലുള്ള ബോട്ട് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമല്ലെന്നും വലിയ ബോട്ട് വേണമെന്ന ആവശ്യം പലതവണ ഉന്നയിച്ചെങ്കിലും അവഗണിച്ചതായും മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

Kasargod boat accident; three bodies were found

Next Story

RELATED STORIES

Share it