Ernakulam

എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി എസ്ഡിപി ഐ

അല്‍ നുസ്ഹ ഗ്രൂപ്പിന്റെയും വാണിയക്കാട് പ്രവാസി സഹോദരന്മാരുടെയും സഹകരണത്തോടെയാണ് ആദരവ് - 2019 എന്ന പേരില്‍ എസ്ഡിപി ഐ വാണിയക്കാട് കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. എഫ്എംസിടിഎച്ച്എസ് മുതിര്‍ന്ന അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു.

എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരമൊരുക്കി എസ്ഡിപി ഐ
X

കൊച്ചി:എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ് ഇ പരീക്ഷകളില്‍ വാണിയക്കാട് നിന്നും ഉന്നത വിജയം നേടിയ 45 ഓളം കുട്ടികളെ എസ്ഡിപി ഐ യുടെ നേതൃത്വത്തില്‍ ഫലകവും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. അല്‍ നുസ്ഹ ഗ്രൂപ്പിന്റെയും വാണിയക്കാട് പ്രവാസി സഹോദരന്മാരുടെയും സഹകരണത്തോടെയാണ് ആദരവ് - 2019 എന്ന പേരില്‍ എസ്ഡിപി ഐ വാണിയക്കാട് കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. എഫ്എംസിടിഎച്ച്എസ് മുതിര്‍ന്ന അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ കെ കെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. തുല്യമായി ലഭിക്കുന്ന സാമൂഹിക സാഹചര്യങ്ങളില്‍ കഠിനമായി പരിശ്രമിക്കുന്നവര്‍ക്ക് മാത്രമാണ് ഉന്നതമായ വിജയം നേടാനാകുകയെന്ന് കെ കെ റൈഹാനത്ത് പറഞ്ഞു.അറിവിനൊപ്പം സാമൂഹികമായ തിരിച്ചറിവും കൂടി കരസ്ഥമാക്കി വീടിനും നാടിനും ഉപകാരപ്പെടുന്ന നഷ്ടമായി കൊണ്ടിരിക്കുന്ന ഭരണഘടന മൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്ന ഉത്തമ പൗരന്മാരായി മാറാന്‍ ഒരോരുത്തരും പരിശ്രമിക്കണമെന്നും അവര്‍ പറഞ്ഞു. അല്‍ അസ്ഹ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുഹമ്മദ് ഹസന്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിനിധി ഇര്‍ഷാന, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയ സെക്രട്ടറി അബ്ദുള്‍ സലാം,പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ അഹമ്മദ്, സിയാദ് സംസാരിച്ചു.

Next Story

RELATED STORIES

Share it