- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദമസ്‌കസിന് പുതിയ ഗവര്‍ണറായി; പോലിസില്‍ കൂടുതല്‍ പേരെ എടുക്കും
പുതിയ ഭരണത്തില്‍ ടെക്‌നോക്രാറ്റുകള്‍ക്ക് പങ്കുണ്ടായിരിക്കുമെന്നും അല്‍ ജൂലാനി വിശദീകരിച്ചിരുന്നു.
ദമസ്‌കസ്: ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ വിമതര്‍ സിറിയന്‍ സര്‍ക്കാരിനെ പുനസംഘടിപ്പിച്ചു തുടങ്ങി. ക്രമസമാധാനം ഉറപ്പാക്കാന്‍ വിവിധ പ്രദേശങ്ങളില്‍ പോലിസിനെ വിന്യസിച്ചു. വിമതരുടെ ശക്തികേ്ര്രന്ദമായിരുന്ന ഇദ്‌ലിബില്‍ നിന്ന് വന്നവരാണ് ദമസ്‌കസ് അടക്കമുള്ള പ്രദേശങ്ങളില്‍ പോലിസിന്റെ ചുമതലകള്‍ ചെയ്യുന്നത്. അതിനാല്‍, കൂടുതല്‍ പേരെ പോലിസില്‍ ചേര്‍ക്കാന്‍ അപേക്ഷയും ക്ഷണിച്ചു. ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ മുഹമ്മദ് അല്‍ ബശീറിന്റെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
ഭരണഘടനയും പാര്‍ലമെന്റും മൂന്നു മാസത്തേക്ക് മരവിപ്പിക്കുമെന്ന് വിമതസൈന്യത്തിന്റെ വക്താവ് ഒബൈദ അര്‍ണോട്ടും അറിയിച്ചു. ഭരണഘടന പരിശോധിച്ച് ഭേദഗതികള്‍ നിര്‍ദേശിക്കാന്‍ ജുഡീഷ്യല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി രൂപീകരിക്കും. പുതിയ ഭരണാധികാരികളും അസദിന്റെ കാലത്തെ മന്ത്രിമാരും ഉടന്‍ കൂടിക്കാഴ്ച നടത്തും. അധികാരം കൈമാറാന്‍ വേണ്ടിയാണ് ഇത്. ഏകദേശം മൂന്നുമാസം സമയം ഇതിന് എടുക്കുമെന്നാണ് വിലയിരുത്തല്‍.
അസദ് കാലത്ത് നിയമിക്കപ്പെട്ട ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതോടെ ദമസ്‌കസില്‍ പുതിയ ഗവര്‍ണറെ നിയമിച്ചു. ഇദ്‌ലിബില്‍ നിന്നുള്ള 36കാരനായ മുഹമ്മദ് ഗസലാണ് പുതിയ ഗവര്‍ണര്‍. '' ഇസ്‌ലാമിക ഭരണം എന്ന ഒരു സംഗതി ഇവിടെയില്ല. ഞങ്ങളെല്ലാം മുസ്‌ലിംകളാണ്. അതനുസരിച്ച് സര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും പ്രവര്‍ത്തിക്കും. മതമോ വംശമോ ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. അസദാണ് ഇവിടെ വിവേചനം നടപ്പാക്കിയിരുന്നത്.''- സിവില്‍ എഞ്ചിനീയര്‍ കൂടിയായ മുഹമ്മദ് ഗസല്‍ പറഞ്ഞു. യുഎഇയില്‍ ജനിച്ചു വളര്‍ന്ന മുഹമ്മദ് ഗസല്‍ അറബ് വസന്തത്തില്‍ പങ്കെടുക്കാനാണ് സിറിയയില്‍ എത്തിയത്. പിന്നീട് സര്‍ക്കാരിന്റെ ഭാഗമാവുകയായിരുന്നു.
മുഹമ്മദ് ഗസല്‍
ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരോടെല്ലാം ആവശ്യപ്പെട്ടതായും മുഹമ്മദ് ഗസല്‍ പറഞ്ഞു. അടുത്ത മൂന്നു മാസം പ്രയാസപ്പെട്ടിട്ടാണെങ്കിലും ഭരണം നടത്തണം. നിലവില്‍ 2,200 രൂപയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്പളം. ഇത് ഇദ്‌ലിബിലെ വിമോചിത സര്‍ക്കാരിലെ ശമ്പളമായ 8,500 രൂപയായി ഉയര്‍ത്തും. സിറിയ സമ്പന്നമായ രാജ്യമാണെന്നും ഭരണകൂടം കൊള്ളയടിച്ചാണ് ദരിദ്രമായതെന്നും ഗസല്‍ പറയുന്നു. അതേസമയം, ഇദ്‌ലിബില്‍ നിന്നുള്ള ഒരാളെ ഗവര്‍ണറാക്കിയതില്‍ ചില കോണുകളില്‍ നിന്ന് വിയോജിപ്പ് ഉയരുന്നുണ്ട്.
ഇടക്കാല സര്‍ക്കാര്‍ രൂപീകരണത്തില്‍ എല്ലാ കക്ഷികളുമായും വിമതനേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് അലപ്പോയിലെ വിമതരുടെ രാഷ്ട്രീയ ഉപദേശകനും സിറിയന്‍ നാഷണല്‍ മൂവ് മെന്റ് സെക്രട്ടറി ജനറലുമായ സക്കറിയ മലാഫിജി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞിരിക്കുന്നത്. ഒരു വിഭാഗത്തില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ മന്ത്രിമാരെ കൊണ്ടുവരുന്നത്. സിറിയയുടെ വൈവിധ്യം മനസില്‍ കണ്ടു വേണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉമയ്യദ് മസ്ജിദിന് സമീപം കാവല്‍ നില്‍ക്കുന്ന വിമതര്‍ പ്രദേശവാസിയുമായി സംസാരിക്കുന്നു
അസദിന്റെ കാലത്തെ സൈന്യത്തെ പിരിച്ചുവിടുമെന്ന് ഹയാത്ത് താഹിര്‍ അല്‍ ശാം നേതാവ് അബൂ മുഹമ്മദ് അല്‍ ജൂലാനി നേരത്തെ പറഞ്ഞിരുന്നു. സിറിയയിലെ ജയിലുകള്‍ അടയ്ക്കുമെന്നും പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വേട്ടയാടി പിടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഇസ്‌ലാമിക ഭരണകൂടം വരുമോയെന്ന കാര്യം ഭരണഘടന രൂപീകരിക്കുന്ന സമയത്ത് മാത്രമേ പറയാന്‍ സാധിക്കൂ. പുതിയ ഭരണത്തില്‍ ടെക്‌നോക്രാറ്റുകള്‍ക്ക് പങ്കുണ്ടായിരിക്കുമെന്നും അല്‍ ജൂലാനി വിശദീകരിച്ചിരുന്നു.
അതേസമയം, അസദിന്റെ പാര്‍ട്ടിയായ ബാത്ത് പാര്‍ട്ടി സിറിയയിലെ ഏല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിയതായി അറിയിച്ചു. നിലവിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്ഥിതിയുടെ പശ്ചാത്തലത്തില്‍ ദേശീയ താല്‍പര്യത്തിന് അനുസൃതമായി എല്ലാ പപ്രവര്‍ത്തനങ്ങളും നിര്‍ത്തുകയാണെന്നാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ എല്ലാ ആയുധങ്ങളും ഉപകരണങ്ങളും സ്വത്തും സര്‍ക്കാരിന് കൈമാറും.
RELATED STORIES
ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി ഇറാ ജാദവ്
12 Jan 2025 1:23 PM GMTവിരമിക്കല്‍ സൂചനയുമായി രവീന്ദ്ര ജഡേജ; ചാംപ്യന്‍സ് ട്രോഫി...
11 Jan 2025 11:50 AM GMTവന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ഡേവിഡ് വാര്‍ണര്‍; ബിഗ് ബാഷ്...
10 Jan 2025 5:44 PM GMTഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍...
10 Jan 2025 6:22 AM GMTഹിന്ദി ഔദ്യോഗിക ഭാഷ മാത്രം; നമ്മുടെ ദേശീയ ഭാഷയല്ല: ഇന്ത്യന്‍ താരം...
10 Jan 2025 5:32 AM GMTചാംപ്യന്‍സ് ട്രോഫി; പാകിസ്താനിലെ ഒരുക്കങ്ങള്‍ പാതി വഴി; വേദി...
8 Jan 2025 12:40 PM GMT