Ernakulam

പട്ടാപകല്‍ യുവാവിന്റെ പക്കല്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് ഓടിയ പ്രതി പോലിസ് പിടിയില്‍

എറണാകുളം മുണ്ടംവേലി വലിയവീട്ടില്‍ ബിജു ജോസഫ് (43) നെയാണ് സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് ഫോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രതി ബിജു ഈ ഫോണ്‍ തട്ടിപ്പറിക്കുക ആയിരുന്നു

പട്ടാപകല്‍ യുവാവിന്റെ പക്കല്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് ഓടിയ പ്രതി പോലിസ് പിടിയില്‍
X

കൊച്ചി: പട്ടാപകല്‍ ഹൈക്കോടതി ജംഗ്ഷനില്‍ യുവാവിന്റെ പക്കല്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് ഓടിയ പ്രതിയെ സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. എറണാകുളം മുണ്ടംവേലി വലിയവീട്ടില്‍ ബിജു ജോസഫ് (43) നെയാണ് സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് ഫോണ്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ പ്രതി ബിജു ഈ ഫോണ്‍ തട്ടിപ്പറിക്കുക ആയിരുന്നു.യുവാവ് തടയാന്‍ ശ്രമിച്ചുവെങ്കിലും ബിജു ഇയാളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവം കണ്ടുനിന്ന ആളുകള്‍ പ്രതിയെ പിടിക്കാന്‍ ശ്രമിച്ചെങ്കലും ഇയാള്‍ ഓടി രക്ഷപ്പെട് സമീപ ത്തെ ബഹു നില കെട്ടിടത്തില്‍ കയറി ഒളിച്ചു.

സംഭവമറിഞ്ഞ് സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് പോലിസ് എത്തി കെട്ടിടത്തില്‍ നടത്തിയ തിരച്ചിലില്‍ ഒളിച്ചിരിക്കുന്ന ബിജുവിനെ കണ്ടെത്തി. തുടര്‍ന്ന് സാഹസികമായി പ്രതിയെ പോലിസ്് കീഴടക്കുകയായിരുന്നു. മൂന്നു ദിവസം മുന്‍പാണ് പ്രതി ബിജു മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, എസ് ഐ മാരായ സുനുമോന്‍ , എം സി എസ് മധു,സി പി ഒ മാരായ ഷാജി,സജിത്ത്, രഞ്ജിത്ത്,സിപിഒ മുഹമ്മദ് ഇസ്ഹാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Next Story

RELATED STORIES

Share it