Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 859 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍  ഇന്ന് 859 പേര്‍ക്ക്  കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 859 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 811 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്. 35 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ് ഉദ്യോഗസ്ഥനും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

ഇടക്കൊച്ചി, ഉദയംപേരൂര്‍, കീഴ്മാട്, കുട്ടമ്പുഴ ,കുന്നുകര, കോട്ടപ്പടി, തിരുവാണിയൂര്‍, പള്ളിപ്പുറം, പള്ളുരുത്തി, പായിപ്ര, പൂണിത്തുറ, വടുതല, വാരപ്പെട്ടി, വെങ്ങോല, എറണാകുളം നോര്‍ത്ത്, ഏഴിക്കര, കടമക്കുടി, കവളങ്ങാട്, കിഴക്കമ്പലം, കുമ്പളങ്ങി, ചെല്ലാനം, പെരുമ്പടപ്പ്, ഫോര്‍ട്ട് കൊച്ചി, മുണ്ടംവേലി, ആരക്കുഴ, ഇലഞ്ഞി, എടത്തല, കീരംപാറ, കുന്നുംപുറം, കുമ്പളം, ചൂര്‍ണ്ണിക്കര, ചേന്ദമംഗലം, തേവര, തോപ്പുംപടി, നായരമ്പലം, പച്ചാളം, പനമ്പള്ളി നഗര്‍, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, വാളകം, അയ്യപ്പന്‍കാവ്, ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, എടവനക്കാട്, എളംകുളം, ഒക്കല്‍, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചെങ്ങമനാട്, നെല്ലിക്കുഴി, പനയപ്പിള്ളി, പുതുക്കലവട്ടം, പോത്താനിക്കാട്, മണീട്, വരാപ്പുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 826 പേര്‍ രോഗ മുക്തി നേടി. ഇന്ന് 1446 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1458 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25881 ആണ്. ഇന്ന് 134 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 186 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.11059 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളേജ് - 46,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 22,പി വി എസ് - 78,ജി എച്ച് മൂവാറ്റുപുഴ- 21,ഡി എച്ച് ആലുവ-9,പറവൂര്‍ താലൂക്ക് ആശുപത്രി- 7,സഞ്ജീവനി 31,സിയാല്‍- 56,സ്വകാര്യ ആശുപത്രികള്‍ - 723,എഫ് എല്‍ റ്റി സികള്‍ - 168,എസ് എല്‍ റ്റി സി കള്‍- 256 ,വീടുകള്‍- 8783 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6645 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചു.




Next Story

RELATED STORIES

Share it