Ernakulam

ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനാ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം:എസ്ഡിപിഐ

പറവൂര്‍ കെഎസ്ഇ ബി ഓഫീസിനു മുന്നില്‍ എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാ കമ്മിറ്റിയംഗം സി എസ് ഷാനവാസ് പുതുക്കാട് ഉദ്ഘാടനം ചെയ്തു

ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനാ നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം:എസ്ഡിപിഐ
X

നോര്‍ത്ത് പറവൂര്‍: കൊവിഡ് മഹാമാരിയും അതിന്റെ നിയന്ത്രണങ്ങളും മൂലം ജീവിതം ദുസ്സഹമായ ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിച്ച് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാന്‍ പിന്മാറണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം സി എസ് ഷാനവാസ് പുതുക്കാട്.പറവൂര്‍ കെഎസ്ഇ ബി ഓഫീസിനു മുന്നില്‍ എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ബോര്‍ഡിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മൂലമുണ്ടായ ബാധ്യത സാധാരണക്കാരായ ഉപഭോക്താവില്‍ നിന്നും പിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ജനദ്രോഹ നടപടിയാണെന്നും എസ്ഡിപി ഐ അതിനെ ജനകീയമായി നേരിടുമെന്നും ഷാനവാസ് പുതുക്കാട് പറഞ്ഞു.


മണ്ഡലം സമിതിയംഗം സുധീര്‍ അത്താണി അധ്യക്ഷത വഹിച്ചു. പറവൂര്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് വിഷയാവതരണം നിര്‍വ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ്, നൗഷാദ് വെടിമറ, സൈനുദ്ദീന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it