തൃക്കാക്കരയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വ്യക്തത വരുത്തണം: എസ് ഡി പി ഐ
തൃക്കാക്കര നഗരസഭ യുടെ വിവിധ വാര്‍ഡുകളില്‍കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം അര്‍ധരാത്രി വരെ നീളുന്നതും,പോസിറ്റിവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാതെ വാര്‍ഡുകള്‍ കണ്ടെയ്ന്‍ന്മെന്റ് സോണാക്കുന്നതും ജനങ്ങളെ വലക്കുന്നത് ജില്ലാ ഭരണകൂടം ഗൗരവമായി കാണണമെന്ന് എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് അഭ്യര്‍ഥിച്ചു.

കാക്കനാട്. : തൃക്കാക്കര നഗരസഭാ കണ്ടെയന്‍ന്മെന്റ് സോണുകളില്‍ വ്യക്തത വരുത്തണമെന്ന് എസ് ഡി പി ഐ.തൃക്കാക്കര നഗരസഭ യുടെ വിവിധ വാര്‍ഡുകളില്‍കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനം അര്‍ധരാത്രി വരെ നീളുന്നതും,പോസിറ്റിവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാതെ വാര്‍ഡുകള്‍ കണ്ടെയ്ന്‍ന്മെന്റ് സോണാക്കുന്നതും ജനങ്ങളെ വലക്കുന്നത് ജില്ലാ ഭരണകൂടം ഗൗരവമായി കാണണമെന്ന് എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് അഭ്യര്‍ഥിച്ചു.
സാധാരണ പോസിറ്റിവ് കേസുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡു തിരിച്ച് 4 മണിക്ക് മുന്‍പ് ജില്ലാഭരണകൂടത്തിന് സമര്‍പ്പിക്കുമെങ്കിലും ജില്ലാ ഭരണകൂടത്തില്‍ നിന്നും അര്‍ധരാത്രിയോട് കൂടിയാണ് കണ്ടെയ്ന്‍മെന്റ് സോണായി എന്ന വിവരം നഗരസഭാ അധികാരികള്‍ അറിയുന്നത്.ഇത് പിറ്റേന്ന് രാവിലെയാണ് പൊതുജനങ്ങള്‍ അറിയുന്നത്.അത് കൊണ്ട് തന്നെ ഹോട്ടലുകള്‍ അടക്കം ഉള്ള വ്യാപാരികളു,പൊതുജനങ്ങളും ബുദ്ധിമുട്ടിലാവുന്നുണ്ട്.സാധാരണ പോസിറ്റിവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ ആണ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആകുന്നത്.
നഗരസഭയിലെ നാലാം വാര്‍ഡ് ഒരു പോസിറ്റിവ് കേസും റിപോര്‍ട്ട് ചെയ്യാതെ കണ്ടെയ്‌മെന്റ് സോണാക്കിയത് ഇതിന് ഉദാഹരണമാണ് . അത് കൊണ്ട് തന്നെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും , നഗരസഭയും നടത്തുന്ന മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതോടൊപ്പം ജനങ്ങള്‍ക്കള്‍ക്ക് ന്യായമായ നീതി ലഭിക്കുന്നതിനും,അനാവശ്യ ഭീതി ഒഴിവാക്കുന്നതിനും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും തയ്യാറാവണമെന്ന് എസ് ഡി പി ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ഹാരിസ് വി.എം , കെ എം ഷാജഹാന്‍ , കൊച്ചുണ്ണി,അലി എം എസ് , റഷീദ് പാറപ്പുറം സംസാരിച്ചു
RELATED STORIES
മഹാരാഷ്ട്രയില് ടെമ്പോയും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് ...
14 Aug 2022 6:41 AM GMTകിളിരൂര്, കവിയൂര് പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തി മുന്...
14 Aug 2022 6:37 AM GMTഎലത്തൂരില് സിവില് പോലിസ് ഓഫിസര് തൂങ്ങിമരിച്ചനിലയില്
14 Aug 2022 6:21 AM GMTകശ്മീരില് ഗ്രനേഡ് ആക്രമണം: പോലിസുകാരന് കൊല്ലപ്പെട്ടു
14 Aug 2022 6:16 AM GMTകശ്മീര് പോസ്റ്റ് വിവാദം: ഡല്ഹിയിലെ പരിപാടികള് റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTനെഹ്രുവിനെ തള്ളി, സവര്ക്കറെ ഉള്പ്പെടുത്തി കര്ണാടക സര്ക്കാരിന്റെ...
14 Aug 2022 5:54 AM GMT