Alappuzha

ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്; യുവാവിനെതിരേ കേസെടുത്തു

ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ്; യുവാവിനെതിരേ കേസെടുത്തു
X

ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവിനെതിരേ കേസെടുത്തു. ചെറിയനാട് ചെറുവല്ലൂര്‍ ഐശ്വര്യ വില്ലയില്‍ പുരുഷോത്തമന്റെ പരാതിയില്‍ നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തില്‍ ഷാജി(45)ക്കെതിരെയാണ് കേസെടുത്തത്. പുരുഷോത്തമന്റെ മകള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 41 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

പുരുഷോത്തമനൊപ്പം ഷാജി വിദേശത്ത് ജോലി ചെയ്തിരുന്നു. 2016 സപ്തംബര്‍ 26ന് 11 ലക്ഷവും ഒക്ടോബര്‍ മൂന്നിന് 3 ലക്ഷവും ഷാജിക്ക് നല്‍കി. എന്നാല്‍ മകള്‍ക്ക് ജോലി ലഭിക്കാതിരുന്നതോടെ പണം തിരികെ ആവശ്യപ്പെട്ടു. 2018 ഫെബ്രുവരി 12ന് ഷാജി 14 ലക്ഷത്തിന്റെ ചെക്ക് പുരുഷോത്തമന് നല്‍കി. എന്നാല്‍ ചെക്ക് മാറാനായി എസ്ബിഐ മാവേലിക്കര ബ്രാഞ്ചില്‍ എത്തിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങിയെന്നും പരാതിയില്‍ പറയുന്നു.



Next Story

RELATED STORIES

Share it