Alappuzha

കൊവിഡ് വ്യാപനം: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു

കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനം: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു
X

ആലപ്പുഴ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കും. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ പാടില്ലെന്നാണ് നിര്‍ദേശമുള്ളത്.

അതിനാല്‍ സമ്മേളനം നടത്തുക ദുഷ്‌കരമാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് നാസര്‍ പറഞ്ഞു. ഈ മാസം 28, 29, 30 തീയതികളില്‍ ജില്ലാ സമ്മേളനം നടത്താനാണ് നിശ്ചയിച്ചിരുന്നത്.

Next Story

RELATED STORIES

Share it