കൊല്ലം മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം
എംബിബിഎസ് ആണ് യോഗ്യത
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിലവിലുള്ള ജൂനിയര്‍ റസിഡന്റ്മാരുടെ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ഈമാസം 16ന് കൂടികാഴ്ച നടത്തും. എംബിബിഎസ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്. 45000 രൂപ പ്രതിമാസ വേതനം ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 10ന് മുമ്പ് ഓഫീസില്‍ രേഖകളുടെ പരിശോധനയ്ക്ക് എത്തണം.
എല്‍ബിഎസ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിങ് ബാച്ച് കോഴ്സുകളായ ടാലി (പ്ലസ് ടു, കൊമേഴ്സ്/ ബികോം/ എംകോം/ ബിബിഎ/ എംബിഎ/ ജെഡിസി/ എച്ച്ഡിസി പാസ്), ഡിഇ ആന്റ് ഒഎ (എസ്എസ്എല്‍സി പാസ്) എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560332, 8547141406.
RELATED STORIES
തകര്ന്നടിഞ്ഞ് പാക് രൂപ, വന്വിലക്കയറ്റം; പാകിസ്താനില് ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTഭക്ഷ്യസുരക്ഷാ വകുപ്പില് നിയമവിഭാഗം തുടങ്ങുന്നു; ഫെബ്രുവരി ഒന്നുമുതല് ...
27 Jan 2023 11:07 AM GMTമലപ്പുറം കോഴിച്ചിനയില് ബൈക്ക് അപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു
27 Jan 2023 10:10 AM GMTസംഘപരിവാര് 'ഹിന്ദു കോണ്ക്ലേവില്' അടൂര് ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTഭക്ഷ്യവിഷബാധ; കൊല്ലത്ത് 19 പേര് ആശുപത്രിയില്
27 Jan 2023 9:03 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്ക്കാലികമായി നിര്ത്തിവച്ചു
27 Jan 2023 8:57 AM GMT