താനൂരില്‍ രണ്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ലീഗ് ആരോപിച്ചു

താനൂരില്‍ രണ്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു. നഗരസഭ കൗണ്‍സിലര്‍ സി പി അബ്്ദുസ്സലാം, എ പി മെയ്തീന്‍ കോയ എന്നിവര്‍ക്കാണു വെട്ടേറ്റത്. പ്രദേശത്തെ ലീഗ് പ്രവര്‍ത്തകരുടെ നാലു വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ലീഗ് ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
RELATED STORIES

Share it
Top