Latest News

സ്‌കൂട്ടറില്‍ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരപരിക്ക്

സ്‌കൂട്ടറില്‍ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരപരിക്ക്
X

മുണ്ടക്കയം: സ്‌കൂട്ടറില്‍ കാട്ടുപോത്തിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പനക്കച്ചിറ പുത്തന്‍പുരയ്ക്കല്‍ പി എസ് സുമേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മുണ്ടക്കയം വണ്ടന്‍പതാലിലായിരുന്നു സംഭവം.

സുമേഷ് സ്‌കൂട്ടറില്‍ വരുമ്പോള്‍ കാട്ടുപോത്ത് പെട്ടെന്ന് റോഡിന് കുറുകെ ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ സുമേഷിനെ കാട്ടുപോത്ത് ആക്രമിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it