Big stories

എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹി മാര്‍ച്ച്: കണ്ണന്‍ ഗോപിനാഥന്‍

എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ താങ്കള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അതിനുശേഷം, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയിലേക്ക് വരും, എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഡല്‍ഹിയില്‍ തുടരും. ഞങ്ങളുടെ മുന്‍പില്‍ മറ്റുമാര്‍ഗങ്ങളില്ല'. കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

എന്‍പിആര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹി മാര്‍ച്ച്: കണ്ണന്‍ ഗോപിനാഥന്‍
X

ന്യൂഡല്‍ഹി: എന്‍പിആര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കി മുന്‍ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍. മാര്‍ച്ചിന് മുന്‍പ് എന്‍പിആര്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ദില്ലി ചാലോ' മാര്‍ച്ച് നടത്താനും അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തു.

'പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ താങ്കള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അതിനുശേഷം, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദില്ലിയിലേക്ക് വരും, എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഡല്‍ഹിയില്‍ തുടരും. നിങ്ങള്‍ അത് പിന്‍വലിക്കുന്നത് വരെ, ഞങ്ങളുടെ മുന്‍പില്‍ മറ്റുമാര്‍ഗങ്ങളില്ല'. കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

'എന്‍ആര്‍സി നടപടിക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല, ഈ സാഹചര്യത്തില്‍ എന്‍പിആറിന്റെ ആവശ്യകതയെന്താണ്?'. തന്റെ ട്വീറ്റ് വിശദീകരിച്ച് കൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ ചോദിച്ചു.

'ഞങ്ങള്‍ ഇക്കാര്യം നരേന്ദ്ര മോദിയോട് ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. എന്‍പിആര്‍ എന്‍ആര്‍സിയുടെ ആദ്യപടിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ തന്നെ പറയുന്നു. എന്‍ആര്‍സിയെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കില്‍ എന്തിനാണ് എന്‍പിആര്‍ ഇപ്പോള്‍ ചെയ്യുന്നത്? അതിനാല്‍, എന്‍ആര്‍സിയില്‍ വ്യക്തത ഉണ്ടാകുന്നതുവരെ എന്‍പിആര്‍ നിര്‍ത്തുക'.

സിഎഎ ഭരണഘടനാ വിരുദ്ധമാണ്. അതേസമയം, സിഎഎ ഇല്ലാതെ തന്നെ എന്‍പിആര്‍ വഴി ചിലരെ മാത്രം ലക്ഷ്യം വയ്ക്കാമെന്നും സംശയാസ്പദമായ പൗരന്മാരെ സൃഷ്ടിക്കാമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.



Next Story

RELATED STORIES

Share it