Big stories

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുമെന്നു മമത

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുമെന്നു മമത
X

പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളെ ഇനിയെങ്കിലും തിരഞ്ഞെടുക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം.-കെജരിവാള്‍

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ പ്രതിപക്ഷ സഖ്യം രൂപീകരിക്കേണ്ടതു ആവശ്യമാണെന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എഎപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവെയാണു മമത ഇക്കാര്യം പറഞ്ഞത്. ഞങ്ങള്‍ക്കു പൊതുവായ അജണ്ടയാണുള്ളത്. അതിനാല്‍ തന്നെ ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കേണ്ടതുണ്ട്. ഇത് തിരഞ്ഞെടുപ്പിനു മുമ്പു തന്നെ യാഥാര്‍ത്ഥ്യമാവും- മമത പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തെ കുറിച്ചു തീരുമാനിക്കാമെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ നേരത്തെയുള്ള നിലപാട്. ഇതിനാണു ഇപ്പോള്‍ മാറ്റം വരുന്നത്. മമതക്കു പുറമെ രാഹുല്‍ഗാന്ധിയും അരവിന്ദ് കെജരിവാളുമടക്കമുള്ളവരും മഹാസഖ്യം തിരഞ്ഞെടുപ്പിനു മുമ്പു വേണമെന്ന നിലപാടിലാണിപ്പോള്‍. രാജ്യത്തിനാവശ്യം വിദ്യാഭ്യാസമുള്ള നേതാവിനെയാണെന്നു മോദിയെ പരിഹസിച്ചു കെജരിവാള്‍ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളെ ഇനിയെങ്കിലും തിരഞ്ഞെടുക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. വെറുമൊരു പന്ത്രണ്ടാം ക്ലാസുകാരനായ പ്രധാനമന്ത്രിക്കു എവിടെയെല്ലാമാണ് ഒപ്പിടുന്നതെന്ന് മനസിലാവില്ലെന്നും കെജരിവാള്‍ പറഞ്ഞു. ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച കൂറ്റന്‍ റാലി പ്രതിപക്ഷ കക്ഷികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായിരുന്നു.

Next Story

RELATED STORIES

Share it