- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടിലെ ഉരുള്‍പൊട്ടല്‍: 105 സ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്ന് വിദഗ്ധസംഘം
2018ലെ പ്രളയത്തില്‍ വയനാട്ടില്‍ 248 ഇടങ്ങളിലായി 749 ഏക്കര്‍ ഭൂമി ഒലിച്ചുപോയെന്നാണ് കണക്ക്. ഇത്തവണ 170 ഇടങ്ങളിലായി 600 ഏക്കര്‍ ഭൂമിയാണ് നഷ്ടമായത്.
വയനാട്: വയനാട്ടില്‍ കാലവര്‍ഷവും ഉരുള്‍പൊട്ടലും ദുരിതം വിതച്ച സ്ഥലങ്ങളില്‍ വിദഗ്ദ സംഘത്തിന്റെ ആദ്യഘട്ടപഠനം പൂര്‍ത്തിയായി. ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 170 സ്ഥലങ്ങളില്‍ 105 ഉം ഇനി വാസയോഗ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഉരുള്‍പൊട്ടലില്‍ ജില്ലയിലാകെ 600 ഏക്കര്‍ ഭൂമി ഒലിച്ചുപോയതായും പരിശോധനയില്‍ വ്യക്തമായി.
ദുരന്ത നിവാരണ വകുപ്പിന്റെ് നിര്‍ദേശ പ്രകാരം ജിയോളജിസ്റ്റും മണ്ണ് സംരക്ഷണവിഭാഗം ഉദ്യോഗസ്ഥനുമടങ്ങുന്ന വിദഗ്ധസംഘം 10 ടീമുകളായി തിരിഞ്ഞാണ് ജില്ലയിലെ ദുരന്ത ഭൂമികളില്‍ പരിശോധനയും വിവരശേഖരണവും നടത്തിയത്. ഈ കാലവര്‍ഷത്തില്‍ ചെറുതും വലുതുമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ 170 ഇടങ്ങളിലാണ് സംഘം ഒരാഴ്ച നീണ്ട പരിശോധന നടത്തിയത്.
2018ലെ പ്രളയത്തില്‍ വയനാട്ടില്‍ 248 ഇടങ്ങളിലായി 749 ഏക്കര്‍ ഭൂമി ഒലിച്ചുപോയെന്നാണ് കണക്ക്. ഇത്തവണ 170 ഇടങ്ങളിലായി 600 ഏക്കര്‍ ഭൂമിയാണ് നഷ്ടമായത്. ഇതില്‍ 22 ഇടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പരിശോധനാറിപ്പോര്‍ട്ടുകളുടെ പ്രാഥമിക വിവരങ്ങള്‍ ജില്ലാ മണ്ണ്‌സംരക്ഷണ ഓഫിസര്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്ക് കൈമാറി. പ്രളയബാധിതരുടെ പുനരധിവാസ നടപടികള്‍ക്ക് റിപ്പോര്‍ട്ട് നിര്‍ണായകമാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















