- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; 150 പേരെ കാണാതായതായി സംശയം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമത്തിന് സമീപം നന്ദാദേവി മഞ്ഞുമലയിടിഞ്ഞ് 150ലേറെ പേരെ കാണാതായതായി സംശയം. മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് മഞ്ഞുമലയിടിഞ്ഞ് ദൗലി ഗംഗാ നദിയില്‍ വന്‍ വെള്ളപ്പൊക്കം ഉണ്ടായത്. ഇതുകാരണം വന്‍ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. തപോവന്‍ പ്രദേശത്തെ വൈദ്യുതി പദ്ധതികള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. ദൗലി ഗംഗയുടെ തീരത്ത് താമസിക്കുന്ന 100-150 ഓളം പേരെ കാണാതായതായാണു റിപോര്‍ട്ട്. ജോഷിമത്ത്മലാരി പാലവും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി.
പര്‍വതമേഖലയില്‍നിന്ന് വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് വഴിയിലുടനീളമുള്ള വീടുകള്‍ ഒഴുകിപ്പോയി. താഴേയ്ക്കുള്ള മനുഷ്യവാസ കേന്ദ്രങ്ങളില്‍ കൂടുതല്‍ നാശമുണ്ടായോ എന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. നദിക്കരയിലുള്ള നിരവധി ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയും ആളുകളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഗംഗാ നദിക്കരയിലുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, പഴയ വെള്ളപ്പൊക്ക വീഡിയോകളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അഭ്യര്‍ത്ഥിച്ചു. ഗംഗയുടെ മറ്റൊരു പോഷകനദിയായ അളകനന്ദയിലെ ജലനിരപ്പ് സാധാരണ നിലയേക്കാള്‍ ഒരു മീറ്റര്‍ അധികമാണെന്നും എന്നാല്‍ ഒഴുക്ക് ക്രമേണ കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കുന്നുണ്ട്. ഗംഗയ്ക്ക് സമീപത്തേക്ക് പോവരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലിസ് രക്ഷാപ്രവര്‍ത്തനം നടത്തുന്നു.
Uttarakhand glacier burst: 3 bodies recovered, 150 feared missing
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















