- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: ലക്ഷങ്ങളുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കാസര്‍കോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയില്‍ വി കെ സമീര്‍(35), കോതമംഗലം, നെല്ലിമറ്റം, മുളമ്പായില്‍ വീട്ടില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍, ഞാറക്കല്‍, പെരുമ്പിള്ളി, ചേലാട്ടു വീട്ടില്‍, ആര്യ ചേലാട്ട് (23) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലിസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നായ എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി പിടിയിലായത്. 46 ഗ്രാം സിന്തറ്റിക് ഡ്രഗ്‌സായ എംഡിഎംഎയും 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും 340 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.
കാസര്‍കോഡുകാരനായ സമീര്‍ വര്‍ഷങ്ങളായി മലേസ്യയില്‍ ജോലി ചെയ്തതിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്‌റ്റേഷനറി കടകള്‍ നടത്തുന്നയാളാണ്. ഇതിന്റെ മറവിലാണ് ബാംഗ്ലൂരില്‍ നിന്നും ഗോവയില്‍ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകള്‍ ഇയാള്‍ വിറ്റഴിക്കുന്നത്. ഒരുഗ്രാം എംഡിഎംഎ അയ്യായിരം മുതല്‍ ആറായിരം രൂപയ്ക്കും ഹാഷിഷ് ഓയില്‍ 3 മില്ലിഗ്രാമിന് ആയിരം മുതല്‍ രണ്ടായിരം രൂപയ്ക്കുമാണ് ഇവര്‍ വില്‍പന നടത്തുന്നത്. ഈ പ്രദേശത്ത് വലിയൊരു സൗഹൃദവലയം ഇയാള്‍ക്ക് സഹായത്തിനായുണ്ട്.
ക്വട്ടേഷന്‍ സംഘങ്ങളിലെ ആളുകളും രക്ഷയ്ക്കായി കൂടെയുണ്ട്. യോദ്ധാവ് എന്ന വാട്‌സ് അപ്പ്് നമ്പര്‍ വഴി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു മാസമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. ജനുവരിയില്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ തൃക്കാക്കര ഭാഗത്ത് നിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന 45 ഗ്രാം എംഡിഎംഎയുമായി വെണ്ണല, ചക്കരപറമ്പ്, ഷിഹാബിനെയും, മലപ്പുറം കോട്ടക്കല്‍ ജുനൈദിനെയും, എളമക്കര ഭാഗത്തു നിന്നും മലപ്പുറം പൊന്നാനി സ്വദേശികളായ അജ്മല്‍, അനസ് എന്നിവരെ 10 ഗ്രാം എംഡിഎംഎ യുമായും കളമശ്ശേരിയില്‍ അരക്കിലോ ഗ്രാം കഞ്ചാവുമായി അങ്കമാലി മാര്‍ട്ടിനെയും അടക്കം അഞ്ചു പേരെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണം നടന്നുവരികയാണെന്ന് പോലിസ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് പിടികൂടുന്നതിനായി 100 ഓളം പോലിസ് ഉദ്യോഗസ്ഥരെയും കമ്മീഷണറേറ്റില്‍ വിന്യസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രേയുടെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജോ ജോര്‍ജ്ജ്, സെന്‍ട്രല്‍ ഇന്‍സ്‌പെക്ടര്‍ വിജയ് ശങ്കര്‍, ഡാന്‍സാഫ് എസ്‌ഐ ജോസഫ് സാജന്‍, സെന്‍ട്രല്‍ എസ് ഐ കെ എക്‌സ് തോമസ്, വി വിദ്യ, എസ് പി ആനി , എഎസ് ഐ മണി സീനിയര്‍ സിപിഒ മനോജ്, ഡാന്‍സാഫിലെയും, എസ്ഒജി യിലേയും പോലിസുകാരും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
കൊച്ചി സിറ്റിയില്‍ മയക്കുമരുന്ന്, കഞ്ചാവ് മുതലായ മാരക ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നതായി വിവരം ലഭിച്ചാല്‍ യോദ്ധാവ് വാട്ട്‌സാപ്പ് 9995966666 എന്ന നമ്പറിലോ, ഡാന്‍സാഫിന്റെ 9497980430 എന്ന നമ്പറിലോ അറിയിക്കണമെന്നും .അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















