- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏകാധിപതികളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണ്: ഒഎംഎ സലാം
ജനാധിപത്യത്തെ നോക്കു കുത്തിയാക്കി ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ നേടാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്ന കേന്ദ്ര ഭരണകൂടം തങ്ങളുടെ വൻ തകർച്ചക്കു മുമ്പേയുള്ള ആളിക്കത്തലിലാണ്.

പുത്തനത്താണി: അധികാരം നിലനിർത്താനായി ജനങ്ങൾക്ക് മേൽ അമിതാധികാര പ്രയോഗവും ബലാൽക്കാരവും പ്രയോഗിച്ച ഏകാധിപതികളെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കാര്യം ഇന്ത്യൻ ഫാസിസ്റ്റുകൾ ഓർക്കുന്നത് നല്ലതാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം അഭിപ്രായപ്പെട്ടു. പോപുലർ ഫ്രണ്ട് ഡേ യോടനുബന്ധിച്ച് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റി പുത്തനത്താണിയിൽ സംഘടിപ്പിച്ച യൂണിറ്റി മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ നോക്കു കുത്തിയാക്കി ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ നേടാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്ന കേന്ദ്ര ഭരണകൂടം തങ്ങളുടെ വൻ തകർച്ചക്കു മുമ്പേയുള്ള ആളിക്കത്തലിലാണ്. തുല്യനീതി പുലരുന്ന പുതിയ ഒരു ഇന്ത്യയെ സ്വപ്നം കണ്ട് ഫാഷിസ്റ്റ് അതിക്രമങ്ങളെ ജനകീയമായി ചെറുക്കുന്നതിനായി 2007 ഫെബ്രുവരി 17 ന് നിലവിൽ വന്ന പോപുലർ ഫ്രണ്ട് അതിന്റെ പ്രയാണം തുടരുകയാണ്. അന്വേഷണ പ്രഹസനങ്ങളോ കുപ്രചരണങ്ങളോ അതിനെ തടയാൻ പര്യാപ്തമല്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു.
അധികാരം നിലനിര്‍ത്താനായി ജനങ്ങള്‍ക്ക് മേല്‍ അമിതാധികാര പ്രയോഗവും ബലാല്‍ക്കാരവും പ്രയോഗിച്ച ഏകാധിപതികളെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെട്ട കാര്യം ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ ഓര്‍ക്കുന്നത് നല്ലതാണ്. മുസ്‌ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ദേശീയ തലസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയിരിക്കുകയാണ്. മോദിയെയും ആര്‍എസ്എസ്സിനെയും വിമര്‍ശിക്കുന്നവരെയെല്ലാം വേട്ടയാടി തുറുങ്കിലടക്കുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭീകരാക്രമണം എന്ന കെട്ടുകഥ ചമച്ച് രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റുചെയ്തത്.
ജനാധിപത്യത്തെ നോക്കു കുത്തിയാക്കി ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ നേടാനുള്ള ഉപകരണങ്ങളാക്കി മാറ്റുന്ന കേന്ദ്ര ഭരണകൂടം തങ്ങളുടെ വന്‍ തകര്‍ച്ചക്കു മുമ്പേയുള്ള ആളിക്കത്തലിലാണ്. തുല്യ നീതി പുലരുന്ന പുതിയ ഒരു ഇന്ത്യയെ സ്വപ്നം കണ്ട് ഫാഷിസ്റ്റ് അതിക്രമങ്ങളെ ജനകീയമായി ചെറുക്കുന്നതിനായി 2007 ഫെബ്രുവരി 17 ന് നിലവില്‍ വന്ന പോപുലര്‍ ഫ്രണ്ട് അതിന്റെ പ്രയാണം തുടരുകയാണ്. അന്വേഷണ പ്രഹസനങ്ങളോ കുപ്രചരണങ്ങളോ അതിനെ തടയാന്‍ പര്യാപ്തമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാത്രമല്ല നാൾക്കു നാൾ സംഘടനയുടെ ജനകീയ പിന്തുണ വർദ്ധിച്ചു വരുന്നു. ഫാഷിസ്‍റ്റ് അതിക്രമങ്ങൾക്കെതിരേ ഇരകൾക്കൊപ്പം എന്നും ഞങ്ങൾ നില കൊള്ളും. അതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനോ രാജ്യത്തിന്റെ ശത്രുക്കളുമായി രാജിയാക്കുവാനോ ഒരു ശക്തിക്കും കഴിയുകയില്ല. കർഷകർ മുതൽ ജനപ്രതിനിധികൾ വരെ, വിദ്യാർഥികൾ മുതൽ പണ്ഡിതൻമാർ വരെ ആർഎസ്എസുകാരും കോർപറേറ്റുകളുമല്ലാത്ത എല്ലാവരും ഭരണകൂടവേട്ടക്ക് വിധേയമാകുന്ന ഈ കെട്ട കാലത്ത് വർഗീയ ഫാഷിസ്‍റ്റുകളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ എല്ലാ വിഭാഗം ജനങ്ങളും യോജിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

പോപുലർ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് വികെ അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെകെ. അബ്‍ദുൽ മജീദ് ഖാസിമി (വൈസ് പ്രസിഡണ്ട്, ഇമാംസ് കൗൺസിൽ, കേരള) സമ്മേളന പ്രമേയം അവതരിപ്പിച്ചു. പി സുന്ദർ രാജ് ( വൈസ് ചെയർമാൻ, മലബാർ സമര അനുസ്മരണ സമിതി), സിപിഎ ലത്തീഫ് ( പ്രസിഡന്റ്, എസ്ഡിപിഐ മലപ്പുറം ജില്ല), കെപിഒ റഹ്‍മത്തുല്ല (എൻസിഎച്ച്ആർഒ), അലവി കുട്ടി ഹാജി ( വ്യാപാരി വ്യവസായി ഏകോപന സമിതി ), സഈദ് മൗലവി ( ഇമാംസ് കൗൺസിൽ), ബീരാൻ ഹാജി (പിഡിപി), സമീറ നാസർ (എൻഡബ്ല്യുഎഫ്), സുഹൈബ് ഒഴൂർ (കാംപസ് ഫ്രണ്ട്), എംകെ സക്കരിയ്യ ( മെമ്പർ, ആതവനാട് ഗ്രാമ പഞ്ചായത്ത്) തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പികെ ജലീൽ സ്വാഗതവും പുത്തനത്താണി ഡിവിഷൻ പ്രസിഡന്റ് സിവി നൗഷാദ് നന്ദിയും പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















