Big stories

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം കീഴടങ്ങി

രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം കീഴടങ്ങി
X

പട്‌ന: ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം ജന്മനാടായ ബിഹാറില്‍ പോലിസിനു മുമ്പാകെ കീഴടങ്ങി. ഇമാം ഒളിവില്‍ പോയെന്ന തരത്തിലുള്ള പോലിസിന്റെ വ്യാജ പ്രചാരണം ഒഴിവാക്കാനാണ് കീഴടങ്ങിയതെന്ന് ജെഎന്‍യു ഗവേഷക വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിക്കപ്പെടുന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ പോലിസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, ഇമാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന തരത്തില്‍ മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ഥികള്‍ ആരോപിച്ചു.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖല ഇന്ത്യയില്‍ നിന്നും വേര്‍പെടുത്താന്‍ ആഹ്വാനം ചെയ്തുവെന്നാരോപിച്ചാണ് ഡല്‍ഹിയില്‍ ഷര്‍ജീല്‍ ഇമാമിനെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും ഇദ്ദേഹത്തിനെതിരേ കേസുകളുണ്ട്. ഡല്‍ഹി ക്രൈംബ്രാഞ്ച് പോലിസില്‍നിന്നുള്ള അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തി ഇന്നലെ വൈകുന്നേരും മുതല്‍ മുംബൈ, പട്‌ന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇമാമിനായി പോലിസ് തിരിച്ചില്‍ നടത്തിയിരുന്നു.

പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം കൊടുമ്പിരികൊണ്ട ഡിസംബറില്‍ ജാമിയ മില്ലിയ ഇസ്‌ലാമിയ്യ സര്‍വകലാശാലയിലും പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും നടന്ന പ്രതിഷേധങ്ങളില്‍ ഇദ്ദേഹം വിഘടനവാദ പ്രസംഗം നടത്തിയെന്നാണ് ആരോപണം. ഡല്‍ഹിയിലെ ശഹീന്‍ ബാഗ് പ്രതിഷേധത്തില്‍ സംഘാടകരില്‍ ഒരാളാണ് ഷാര്‍ജീല്‍ ഇമാം. എന്നാല്‍ ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളളെ തള്ളിക്കളയും 'ഒരൊറ്റ വ്യക്തിയെയും' സംഘാടകന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.


Next Story

RELATED STORIES

Share it