Big stories

മഹാരാഷ്ട്രയിലും റിസോര്‍ട്ട് നാടകം: എന്‍സിപി വിമത എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക്; സേന, കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ എന്‍സിപി എംപി സുനില്‍ തത്കരെയുമായി ചര്‍ച്ച നടത്തി. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി എംഎല്‍എമാരായ ദിലീപ് വാല്‍സെ പാട്ടീലും ഹഷന്‍ മുഷ്‌റഫും പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിലാണ് ചര്‍ച്ച നടന്നത്.

മഹാരാഷ്ട്രയിലും റിസോര്‍ട്ട് നാടകം: എന്‍സിപി വിമത എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക്; സേന, കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
X

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റുന്നു. ഒമ്പത് എംഎല്‍എമാരെയാണ് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത്.

കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരെ പാര്‍ട്ടിക്ക് ഭരണമുള്ള മധ്യപ്രദേശിലെ ഭോപ്പിലേക്കും ശിവസേന എംഎല്‍എമാരെ രാജസ്ഥാനിലെ ജയ്പൂരിലേക്കും മാറ്റാന്‍ ഒരുങ്ങുകയാണ് നേതൃത്വം.അതേസമയം, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ എന്‍സിപി എംപി സുനില്‍ തത്കരെയുമായി ചര്‍ച്ച നടത്തി. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി എംഎല്‍എമാരായ ദിലീപ് വാല്‍സെ പാട്ടീലും ഹഷന്‍ മുഷ്‌റഫും പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിലാണ് ചര്‍ച്ച നടന്നത്.

അതേസമയം, താന്‍ രാജ്ഭവനിലെത്തിയത് തെറ്റിദ്ധരിച്ചതുകൊണ്ടാണെന്ന് എന്‍സിപി എംഎല്‍എ ദിലീപ് റാവു ബന്‍കര്‍ പറഞ്ഞു. താന്‍ എന്‍സിപിക്കും ശരദ് പവാറിനും ഒപ്പമാണെന്നും അജിത് പവാര്‍ വിളിച്ചുകൊണ്ടുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി സംസ്ഥാന സമിതി ഓഫിസിലെത്തി. സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം അനുയായികളോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും മന്ത്രിസഭാ രൂപീകരണത്തില്‍ തീരുമാനം ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ എന്‍സിപി നേതാവ് ശരദ് പവാര്‍ വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും എന്‍സിപി നേതാവും ശരദ് പവാറിന്റെ മരുമകനുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.

ഒറ്റ രാത്രികൊണ്ടാണ് കോണ്‍ഗ്രസിനും ശിവസേനയ്ക്കും തിരിച്ചടി നല്‍കി മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യശ്രമങ്ങള്‍ക്കിടെയാണ് എന്‍സിപി മറുകണ്ടം ചാടിയത്. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം എന്‍സിപിയുടേതല്ലെന്നും അജിത് പവാറിന്റെത് പാര്‍ട്ടി വിരുദ്ധ തീരുമാനമാണെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it