- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന്റെ പരമാധികാരത്തിന്മേലുള്ള അമേരിക്ക-ഇസ്രായേല്‍ കടന്നുകയറ്റം അപലപനീയം: എം കെ ഫൈസി

ന്യൂഡല്‍ഹി: ഇസ് ലാമിക് റിപബ്ലിക് ഓഫ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക കടന്നുകയറ്റത്തെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മേഖലയിലെയും ലോകത്തെയും സമാധാനത്തെ തകര്‍ക്കുന്ന അപകടകരമായ നീക്കമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇത്തരം നടപടികള്‍ നയതന്ത്ര ശ്രമങ്ങളെ തകര്‍ക്കുകയും മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുകയും നിരപരാധികളായ സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യും. ബാഹ്യമായ ഈ കടന്നുകയറ്റങ്ങള്‍ക്കെതിരെ ഇറാനോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശം, സ്വാതന്ത്ര്യം, അധിനിവേശ വിമുക്തി എന്നിവയ്ക്കുള്ള നിയമാനുസൃതമായ അവകാശങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ ആവര്‍ത്തിച്ചു. ഫലസ്തീനെതിരെ തുടരുന്ന ആക്രമണങ്ങളും ഉപരോധവും അനീതി വര്‍ദ്ധിപ്പിക്കാനും ദുരിതങ്ങള്‍ നീണ്ടുനില്‍ക്കാനും മാത്രമേ സഹായിച്ചിട്ടുള്ളൂ. യുദ്ധം ഉടനടി അവസാനിപ്പിക്കാനും, രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും, ഇറാന്റെയും ഫലസ്തീന്റെയും അന്തസ്സും സുരക്ഷയും നീതിയും ഉറപ്പാക്കുന്ന ശാശ്വതമായ പരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















