Sub Lead

സായുധ സേന ആക്രമണകാരികളെ അവര്‍ അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും: ഇറാന്‍

സായുധ സേന ആക്രമണകാരികളെ അവര്‍ അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും: ഇറാന്‍
X

തെഹ്‌റാന്‍: ഇറാനിയന്‍ സായുധ സേന രാജ്യത്തിനെതിരായ ഏത് ആക്രമണത്തെയും നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നും ആക്രമണകാരികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം. ഇത് നിയമവിരുദ്ധമായ ക്രിമനല്‍ പ്രവര്‍ത്തിയാണ്. വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് ഞോടിയിടയില്‍ ഇറാന്‍ തിരിച്ചടി നല്‍കി. ഇസ്രായേലിലും യുഎസ് സൈനിക താവളങ്ങളുള്ള അഞ്ച് അറബ് രാജ്യങ്ങളിലും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളെയും മേഖലയിലുടനീളമുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടു. ഇറാന്‍ സായുധ സേന വന്‍തോതിലുള്ള പ്രതികാര ആക്രമണങ്ങള്‍ നടത്തി.

Next Story

RELATED STORIES

Share it