Big stories

ഡ​ൽ​ഹി​യി​ൽ വ​ൻ ദലിത് പ്ര​തി​ഷേ​ധം; പ്രക്ഷോഭത്തിന് പിന്നാലെ ആസാദ് രാവൺ അറസ്റ്റിൽ

ഡ​ൽ​ഹി​യി​ൽ വ​ൻ ദലിത് പ്ര​തി​ഷേ​ധം; പ്രക്ഷോഭത്തിന് പിന്നാലെ ആസാദ് രാവൺ അറസ്റ്റിൽ
X

ന്യൂ​ഡ​ൽ​ഹി: രാം​വി​ലാ​സ്​ മ​ന്ദി​ർ പൊ​ളി​ച്ചു​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഡ​ൽ​ഹി​യി​ൽ ദ​ലി​തു​ക​ൾ വ​ൻ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്രക്ഷോഭത്തിന് പിന്നാലെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദടക്കം 50 പേർ അറസ്റ്റിലായി. ജാ​ന്ദേ​വാ​ല​നും രാം​ലീ​ല മൈ​താ​ന​ത്തി​നു​മി​ട​യി​ലു​ള്ള തെ​രു​വു​ക​ളി​ൽ രാ​ജ്യ​ത്തിൻറെ വി​വി​ധ ഭാഗങ്ങ​ളി​ൽ​ നി​ന്നെ​ത്തി​യ ദ​ലി​തു​ക​ൾ ന​ട​ത്തി​യ പ്ര​​തി​ഷേ​ധ പ്ര​ക​ട​നം ന​ഗ​ര​ത്തെ സ്​​തം​ഭി​പ്പി​ച്ചു.

ഡ​ൽ​ഹി വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ്​ (ഡി.​ഡി.​എ) ആ​ഗ​സ്​​റ്റ്​ പ​ത്തി​ന്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം ര​വി​ദാ​സ്​ മ​ന്ദി​ർ എ​ന്ന ദലിത് ക്ഷേ​ത്രം പൊ​ളി​ച്ചു​മാ​റ്റി​യ​ത്. ജാ​ന്ദേ​വാ​ല​നി​ലെ അ​ബേ​ദ്​​ക​ർ ഭ​വ​നി​ൽ ​നി​ന്ന്​ രാം​ലീ​ല മൈ​താ​ന​ത്തേ​ക്കാ​ണ്​ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ്രതിഷേധത്തെ തുടർന്ന് ന​ഗ​ര​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​തം സ്തംഭി​ച്ചു. പ​ഞ്ചാ​ബ്, രാ​ജ​സ്​​ഥാ​ൻ, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്​ തു​ട​ങ്ങി നി​ര​വ​ധി സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു​ള്ള ദ​ലി​തു​ക​ളാ​ണ്​ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ അ​ണി​നി​ര​ന്ന​ത്. സ​ർ​ക്കാ​ർ സ്​​ഥ​ലം കൈമാറണ​മെ​ന്നും ക്ഷേ​ത്രം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച്​ ആ​ഗ​സ്​​റ്റ്​ 13ന്​ ​പ​ഞ്ചാ​ബി​ൽ ദ​ലി​തു​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. തു​ഗ്ല​ക്കാ​ബാ​ദ്​ വ​ന​പ്ര​ദേ​ശ​ത്ത്​ ക്ഷേ​ത്രം നി​ല​നി​ന്നി​രു​ന്ന അ​തേ സ്​​ഥ​ല​ത്തോ മ​റ്റൊ​രു സ്​​ഥ​ല​​ത്തോ ക്ഷേ​ത്രം പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു ​വ​ന്നി​ട്ടു​ണ്ട്. ഡ​ൽ​ഹി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി രാ​ജേ​ന്ദ്ര പാ​ൽ ഗൗ​തം, ഭീം ​ആ​ർ​മി ത​ല​വ​ൻ​ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്, ആ​ത്​​മീ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

സ​മു​ദാ​യം നേ​രി​ടു​ന്ന അ​നീ​തി​ക്ക്​ എ​തി​രാ​യാ​ണ്​ ത​ങ്ങ​ൾ പോ​രാ​ടു​ന്ന​തെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ക്ക്​ എതിരല്ലെന്നും രാ​ജേ​ന്ദ്ര പാ​ൽ ഗൗ​തം പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ട്​ രാ​ജ്യ​ത്തു​ട​നീ​ളം ദ​ലി​ത്​ സ​മു​ദാ​യ​ത്തിൻറെ മാ​ത്രം ക്ഷേ​ത്ര​ങ്ങ​ൾ പൊ​ളി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും ബി.​ആ​ർ. അം​ബേ​ദ്​​ക​റു​ടെ പ്ര​തി​മ​ക​ൾ മാ​ത്രം ത​ക​ർ​ക്ക​പ്പെ​ടു​ന്നു​വെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലിസ് ബാറ്റൺ ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർത്തുവെന്ന് ഭീം ആർമി ആരോപിച്ചു. പ്രതിഷേധക്കാർ അക്രമാസക്തരായിട്ടുണ്ടെന്നും ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും എന്നാൽ പൊതുജനങ്ങളിൽ നിന്ന് ആർക്കും പരിക്കില്ലെന്നും പോലിസ് അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it