Big stories

രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ച്;വി ഡി സതീശനും രമേശ് ചെന്നിത്തലയും അറസ്റ്റില്‍

ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച എംപിമാരെ പോലിസ് കസ്റ്റിഡിയില്‍ എടുത്തു

രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ച്;വി ഡി സതീശനും രമേശ് ചെന്നിത്തലയും അറസ്റ്റില്‍
X

തിരുവനന്തപുരം:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. രാജ്ഭവന്റെ മുന്നില്‍ ബാരിക്കേഡ് വെച്ച് പോലിസ് മാര്‍ച്ച് തടഞ്ഞു. പിന്നീട് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതോടെ എംപിമാരെ പോലിസ് കസ്റ്റിഡിയില്‍ എടുത്തു. എഐസിസി ആസ്ഥാനത്തിന് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം അരങ്ങേറി. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്ത് നീക്കി.

നാഷണല്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചൊവ്വാഴ്ച ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു.ചോദ്യംചെയ്യല്‍ ഇന്നും തുടരുകയാണ്. ഇഡി നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും എംപിമാരെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.


Next Story

RELATED STORIES

Share it