Big stories

ഭീമാകൊറേ​ഗാവ് കേസ്: വരവര റാവുവിന് ജാമ്യം

കഴിഞ്ഞ ഫെബ്രുവരി മുതൽ 365 ദിവസത്തിൽ 149 ദിവസവും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം റാവു ആശുപത്രിയിലാണ് കഴിഞ്ഞിരുന്നത്.

ഭീമാകൊറേ​ഗാവ് കേസ്: വരവര റാവുവിന് ജാമ്യം
X

മുംബൈ: ഭീമാകൊറേഗാവ് കേസിൽ രണ്ടുവർഷത്തിലധികമായി തടവിൽ കഴിയുന്ന കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് ആരോ​ഗ്യ കാരണങ്ങളാൽ ബോംബെ ഹൈക്കോടതി ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിൽ ഇപ്പോൾ ചികിൽസയിലാണ്.

മുംബൈയിൽ തുടരാനും ആവശ്യമുള്ളപ്പോഴെല്ലാം അന്വേഷണത്തിന് ഹാജരാകാനും റാവുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്‌പോർട്ട് എൻ‌ഐ‌എ കോടതിയിൽ സമർപ്പിക്കണം. കൂടാതെ കേസിലെ കൂട്ടുപ്രതികളുമായി യാതൊരു ബന്ധവും സ്ഥാപിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേസിൽ വിചാരണ കാത്തിരിക്കുന്ന അദ്ദേഹം 2018 ആ​ഗസ്ത് 28 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. റാവുവിന് ആരോ​ഗ്യ കാരണത്തിൻമേൽ ജാമ്യം നൽകിയില്ലെങ്കിൽ, മനുഷ്യാവകാശ തത്വങ്ങൾ സംരക്ഷിക്കാനുള്ള കടമയും ആരോഗ്യത്തോടെ ജീവിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശങ്ങളും ലംഘിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഈ മാസം ആദ്യം, അദ്ദേഹത്തിന്റെ അഭിഭാഷകയായ ഇന്ദിര ജെയ്‌സിങ് വഴിയാണ് ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ 365 ദിവസത്തിൽ 149 ദിവസവും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം റാവു ആശുപത്രിയിലാണ് കഴിഞ്ഞിരുന്നത്.

Next Story

RELATED STORIES

Share it