Big stories

പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ പാലത്തായി 'പീഡന വീരന്‍' പുറത്തേക്ക്

ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാട്.

പോലിസ് വിരിച്ച ചുവപ്പ് പരവതാനിയിലൂടെ  പാലത്തായി പീഡന വീരന്‍ പുറത്തേക്ക്
X

പിസി അബ്ദുല്ല

കോഴിക്കോട്: പിണറായി പോലിസിന്റെ സംഘ പരിവാര ദാസ്യത്തിന് ഒരു കറുത്ത ഏടുകൂടി. 'പീഡന വിരന്‍' എന്ന് നാട്ടുകാര്‍ ഏക സ്വരത്തില്‍ വിശേഷിപ്പിക്കുന്ന പാലത്തായി പോക്‌സോ കേസ് പ്രതി പോലിസും സിപിഎമ്മും വിരിച്ച ചുവപ്പ് പരവതാനിയിലൂടെയാണ് നിയമങ്ങളെയപ്പാടെ നോക്കു കുത്തിയാക്കി ജയിലില്‍ നിന്ന് പുറത്തു വരുന്നത്.

പ്രതിയായ ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റും പീഡനത്തിനിരയായ പത്തു വയസ്സുകാരി പഠിച്ച സ്‌കൂളിലെ അധ്യാപകനുമായ പാനൂര്‍ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട്കുനിയില്‍ കെ പത്മരാജന്‍ പ്രതിഷേധങ്ങളെയൊക്കെ വിഫലമാക്കി ജയില്‍ മോചിതനാവുമ്പോള്‍ ക്രൈംബ്രാഞ്ചിനെയും കുറ്റ പത്രത്തേയും അകമഴിഞ്ഞ് പിന്തുണച്ച പാനൂരിലെ മുസ്‌ലിം ലീഗുകാര്‍ക്കും ആഹ്ലാദത്തിനു വകയുണ്ട്. പാലത്തായി ആക്ഷന്‍ കമ്മിയുടെ കണ്‍വീനര്‍ സ്ഥാനത്തിരുന്ന് പോലിസിനെതിരെ ചെറുവിലനക്കാതിരിക്കുകയും ഒടുവില്‍ 'കുറ്റപത്രം' സ്വാഗതം ചെയ്യുകയും ചെയ്ത പാനുരിലെ സിപിഎം ലോക്കല്‍ സെക്രട്ടറി എംപി ബൈജു അടക്കമുള്ളവര്‍ക്കും പത്മരാജന്റെ ജയില്‍ മോചനത്തില്‍ ആഹ്ലാദമല്ലാതെ മറ്റു വികാരമൊന്നും തോന്നാനിടയില്ല.

അന്വേഷണ ഘട്ടങ്ങളിലെ പോലിസ് വീഴ്ചകള്‍ക്കെതിരെ ഒരക്ഷരവും ഉരിയാടാതിരിക്കാന്‍ ഇരയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നതായും ആരോപണം ഉയരുന്നുണ്ട്. കേസില്‍ ബിജെപി നേതാവിന് അനുകൂലമായി ഗൂഢാലോചന നടന്നെന്ന് വ്യക്തമായി തെളിഞ്ഞിട്ടും ഇരയുടെ ബന്ധുക്കള്‍ രംഗത്ത് വരാതിരുന്നത് സമ്മര്‍ദം മൂലമാണെന്ന് സംശയം ഉയരുന്നുണ്ട്. സമാനമായ കേസുകളിലെല്ലാം ഇരകളുടെ കുടുംബങ്ങള്‍ പ്രകടിപ്പിച്ച ആര്‍ജവവും ഇഛാ ശക്തിയുമാണ് പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിലും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും നിര്‍ണായകമായത്. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ അട്ടിമറി നീക്കങ്ങള്‍ക്കെതിരായ നിയമ പോരാട്ടത്തില്‍ കക്ഷി ചേരാന്‍ താര്‍പര്യമറിയിച്ച് രംഗത്തു വന്ന വനിതാ സാംസ്‌കാരിക പ്രവര്‍ത്തകക്ക് പരാതിയുടെ കോപ്പി കൈമാറാന്‍ പോലും തയാറായില്ല. പോലിസിനെതിരെ സംസാരിച്ചാല്‍ കേസന്വേഷണം അട്ടിമറിയുമെന്ന് ആരോ വിശ്വസിപ്പിച്ചിരിക്കണം.

പ്രതിക്ക് ജാമ്യം ലഭിച്ചിട്ടും വിധിപ്പകര്‍പ്പു വായിക്കാതെ പ്രതികരിക്കാനില്ലെന്നാണ് ഒരു ബന്ധു ഇന്നും തേജസ് ന്യുസിനോട് പറഞ്ഞത്.

പാലത്തായി കേസില്‍ െ്രെകംബ്രാഞ്ച് ഇന്നലെ നല്‍കിയ ഭാഗിക കുറ്റ പത്രം പ്രതിയുടെ ജാമ്യം തടയാനാണെന്നവകാശപ്പെട്ട് ഇരയുടെ സമുദായത്തില്‍ നിന്നുള്ള ധാരാളം സൈബര്‍ ന്യായീകരണ സഖാക്കളും ഇന്നലെ മുതല്‍ രംഗത്തു വന്നിരുന്നു. എന്നാല്‍,പ്രതിക്ക് ജാമ്യം ലഭിച്ചതോടെ അവരെയൊന്നും സോഷ്യല്‍ മീഡിയയുടെ ഏഴയലത്തു പോലും കാണാനില്ല. പീഡിപ്പിക്കപ്പെട്ട പത്തു വയസുകാരി അംവരുടെയൊന്നും കുടുംബത്തിലെ അംഗമല്ലാത്തതിനാല്‍ പാലത്തായി കേസും പ്രതിയുടെ ജയില്‍ മോചനവുമൊക്കെ വനിതാ കമ്മീഷന്‍ അധ്യക്ഷയെപ്പോലെ സൈബര്‍ സഖാക്കള്‍ക്കും ഇനി അറിയാത്ത വിഷയമാക്കി വിസ്മരിക്കാം.

പാലത്തായി ബാലികാ പീഡനക്കേസില്‍ ആക്ഷന്‍ കമ്മിറ്റിക്കെതിരായ ആക്ഷേപങ്ങള്‍ ബലപ്പെടുത്തിയാണ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച ഭാഗിക കുറ്റ പത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും പാലത്തായി കര്‍മ സമിതി ഭാരവാഹികളായ ലീഗ്-സിപിഎം നേതാക്കള്‍ െ്രെകംബ്രാഞ്ച് നടപടിയെ പിന്തുണച്ചത് വിവാദമായിരുന്നു. പ്രതിക്ക് ഇന്ന് ജാമ്യം ലഭിക്കുക കൂടി ചെയ്തതോടെ ഇത്രയും നാള്‍ നിഷ്‌ക്രിയമായിരുന്ന കര്‍മ്മ സമിതിയും പ്രതിക്കൂട്ടിലായി.

ബിജെപി നേതാവിനെ രക്ഷിക്കാന്‍ സിപിഎം ഒത്തു കളിച്ചുവെന്നും ലീഗ് മൗനം പാലിച്ചു എന്നുമുള്ള ആരോപണങ്ങളെ സാധൂകരിക്കുന്നതായിരുന്നു ലീഗ്, സിപിഎം നേതാക്കളുടെ ക്രൈംബ്രാഞ്ചിന് അനുകൂലമായ നിലപാട്.

പ്രതിയായ ബിജെപി നേതാവിനെതിരെ പോക്‌സോ കുറ്റം ചുമത്താത്ത ക്രൈംബ്രാഞ്ച് നടപടിയെ പിന്തുണക്കുന്നതായി ആക്ഷന്‍ കമ്മിറ്റി കന്‍വീനറായ സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ എംപി ബൈജു കഴിഞ്ഞ ദിവസം തേജസ് ന്യൂസിനോട് തുറന്നു പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം സ്വാഗതാര്‍ഹമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ക്രൈംബ്രാഞ്ച് നടപടിയില്‍ അപാകതയില്ലെന്നാണ് കര്‍മ സമിതി ചെയര്‍മാനായ ലീഗ് നേതാവ് അശ്‌റഫ് പാലത്തായിയും തേജസി നോട് പറഞ്ഞത്. പാലത്തായി കേസില്‍ െ്രെകംബ്രാഞ്ചിനെ ന്യായീകരിക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നിലപാടു തന്നെയാണ് കര്‍മ സമിതി ചെയര്‍മാനായ ലീഗ് പ്രതിനിധിയും ആവര്‍ത്തിച്ചത്.

ഇരയുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായ് അവളുടെ കരങ്ങള്‍ ചേര്‍ത്ത് പിടിച്ച പ്രസ്ഥാനമാണു മുസ്ലിം ലീഗ് എന്നവകാശപ്പെട്ടു കൊണ്ടു തന്നെ, ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണു പോകുന്നത് എന്നായിരുന്നു മുസ്‌ലിംലീഗ് പാനൂര്‍ മണ്ഡലം

പ്രസിഡന്റ് പൊട്ടകണ്ടി അബ്ദുല്ലയും ജനറല്‍ സെക്രട്ടറി വി നാസര്‍ മാസ്റ്ററും അടുത്തിടെ രേഖാമൂലം പ്രസ്താവന പുറപ്പെടുവിച്ചത്.

അന്വേഷണം കാര്യക്ഷമമാണെന്ന് മനസ്സിലാക്കുന്നു എന്നും സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ട് എന്നും അറിയിച്ച ലീഗ് നേതാക്കള്‍ അനിവാര്യമായ ഘട്ടത്തില്‍ ഒരുമിച്ച് രംഗത്തിറങ്ങുമെന്നും അതുവരെ അണികള്‍ മൗനം പാലിച്ച് ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അഭ്യര്‍ഥിച്ചത്.

പാലത്തായി സമരങ്ങളില്‍ നിന്ന് മണ്ഡലത്തിനകത്തെ മുസ്‌ലിം ലീഗ് പോഷക സംഘടനകള്‍ മാറി നില്‍ക്കണമെന്നും നേതാക്കള്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ ദുര്‍ബല കുറ്റ പത്രത്തിലും അന്വേഷണത്തിലും ലീഗിന് പരാതിയില്ലെന്ന് ഇന്നലെ തേജസ് ന്യൂസ് റിപോര്‍ട് ചെയ്തതോടെ െ്രെകംബ്രാഞ്ചിനെതിരെ രംഗത്തു വരാന്‍ ലീഗ് നിര്‍ബന്ധിതമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പാനൂരില്‍ ലീഗിനെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട്.

Next Story

RELATED STORIES

Share it