Big stories

കൊല്ലം ആയൂര്‍ അപകടം: മരണം ആറായി

ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെയാണ് ആറുപേര്‍ മരിച്ചത്.

കൊല്ലം ആയൂര്‍ അപകടം: മരണം ആറായി
X

കൊല്ലം: കൊല്ലത്ത് എംസി റോഡില്‍ ആയൂരിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം ആറായി.ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെയാണ് ആറുപേര്‍ മരിച്ചത്. റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി(45), മകള്‍ അഞ്ജന(20), സഹോദര ഭാര്യ സ്മിത(27), മകന്‍ അഭിനജ്(8), മകള്‍ ഹര്‍ഷ(3), കാര്‍ ഡ്രൈവര്‍ ചെങ്ങന്നൂര്‍ ആല കോണത്തേത്ത് വീട്ടില്‍ അരുണ്‍(21) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടം. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവര്‍ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണ്. ഏഴു പേരാണു കാറിലുണ്ടായിരുന്നത്. ചെങ്ങന്നൂര്‍ ആലാ കോണത്തേത്ത് വീട്ടില്‍ സുദര്‍ശനന്‍-രജനി ദമ്പതികളുടെ മകനാണ് എ എസ് അരുണ്‍ സുദര്‍ശനന്‍ എന്ന ചന്തു(21). കഴിഞ്ഞ മൂന്നു മാസക്കാലമായി ഡ്രൈവറായി ജോലി ചെയ്യുകയാണ് അരുണ്‍ കൂടാതെ കാറ്ററിങ് സര്‍വീസ് ജോലിക്കും പോവുന്നുണ്ടായിരുന്നു. റാന്നി വടശ്ശേരിക്കരയിലുള്ള ബന്ധുക്കളുമായി തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഏക സഹോദരി എ എസ് ആതിര(ആയുര്‍വേദ നഴ്‌സ്).മരിച്ചവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it