Big stories

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിയുടെ പതനം തുടങ്ങിയോ?

ബി.ജെ.പിക്ക് ഏഴ് ലോക്സഭാ സീറ്റുകൾ ലഭിച്ചപ്പോൾ 2.2 ലക്ഷം മുതൽ 5.7 ലക്ഷം വരെയായിരുന്നു വോട്ടുകൾ നേടിയതെന്ന കണക്കുകൾ ആം ആദ്മി പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആം ആദ്മി പാർട്ടിയുടെ പതനം തുടങ്ങിയോ?
X

ന്യൂഡൽഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതം വെറും 18 ശതമാനമായി ചുരുങ്ങി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 32.90 ശതമാനം വോട്ട് ലഭിച്ചിടത്താണ് പതിനഞ്ച് ശതമാനത്തിലധികം കുറവുണ്ടായിരിക്കുന്നത്. ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളും ബിജെപി തൂത്തുവാരുന്ന സ്ഥിതിയാണ് ഉണ്ടായത്.


അതേസമയം ബി.ജെ.പി.യുടെ വോട്ടു വിഹിതം 56.58 ശതമാനമായി ഉയർന്നു. കഴിഞ്ഞ തവണ നേടിയത് 46.40 ശതമാനമായിരുന്നു. കോൺഗ്രസ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ട്. കോൺഗ്രസിൻറെ വോട്ട് വിഹിതം 2014 ൽ 15.10 ശതമാനമായിരുന്നത് 22.46 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. എന്നാൽ സൗത്ത് ഡൽഹി മണ്ഡലത്തിൽ കെട്ടിവച്ച കാശ് കോൺഗ്രസിന് നഷ്ടമായി.

2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 24.55 ശതമാനം വോട്ട് നേടിയപ്പോൾ ബി ജെ പി 33.07 ശതമാനവും ആം ആദ്മിക്ക് 29.49 ശതമാനവും വോട്ടുമാണ് നേടാനായത്. പിന്നീട് 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67 എണ്ണം ആം ആദ്മി പാർട്ടിക്ക് കിട്ടിയിരുന്നു. അതായത് 29.49 ശതമാനത്തിൽ നിന്ന് അവരുടെ വോട്ട് ശതമാനം 54.34 ആയി ഉയർന്നിരുന്നു.

മണ്ഡലം

എഎപി

ബിജെപി

കോൺഗ്രസ്

ചാന്ദ്നി ചൗക്

14.7452.9429.67

ഈസ്റ്റ് ഡൽഹി

17.4455.3524.24

ന്യുഡൽഹി

16.3354.7726.91

നോർത്ത് ഈസ്റ്റ് ഡൽഹി

13.0653.9028.85

നോർത്ത് വെസ്റ്റ് ഡൽഹി

21.0160.4916.88

സൗത്ത് ഡൽഹി

26.3556.5813.56

വെസ്റ്റ് ഡൽഹി

17.4760.05

19.92

ബി.ജെ.പിക്ക് ഏഴ് ലോക്സഭാ സീറ്റുകൾ ലഭിച്ചപ്പോൾ 2.2 ലക്ഷം മുതൽ 5.7 ലക്ഷം വരെയായിരുന്നു വോട്ടുകൾ നേടിയതെന്ന കണക്കുകൾ ആം ആദ്മി പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. 2014 ലെ കണക്കനുസരിച്ച് 1.06 ലക്ഷം മുതൽ 2.68 ലക്ഷം വരെ വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. വടക്ക് പടിഞ്ഞാറൻ ഡെൽഹി സീറ്റിൽ 60 ശതമാനം വോട്ടാണ് നേടിയത്.

2014ല്‍ ആം ആദ്മി പാർട്ടി രാജ്യത്തുടനീളം മത്സരിച്ചിരുന്നെങ്കിലും ഇത്തവണ 33 സീറ്റിലേയ്ക്ക് മത്സരം ചുരുക്കുകയാണ് ചെയ്തത്. മറ്റ് പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം എന്നായിരുന്നു പാർട്ടി നേതൃത്വം തിരഞ്ഞെടുപ്പ് വേളയിൽ വ്യക്തമാക്കിയിരുന്നത്. ഹരിയാനയിലും പഞ്ചാബിലും സഖ്യത്തിന് കോൺഗ്രസ് വഴങ്ങുകയും ചെയ്തില്ല. അതേസമയം മൂന്ന് എംഎൽഎ മാരാണ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ ബിജെപിയിലേക്ക് ചേക്കേറിയത്. തത്വത്തിൽ ആം ആദ്മി പാർട്ടിയുടെ പതനം തന്നെയാണ് ഈ കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കാണാൻ കഴിയുന്നത്.

Next Story

RELATED STORIES

Share it