Big stories

കള്ളനോട്ടുമായി ബിജെപി നേതാവ് വീണ്ടും അറസ്റ്റിലായ സംഭവം: ബിജെപി-സിപിഎം ഒത്തുകളി ചര്‍ച്ചയാകുന്നു

ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാണ് കള്ളനോട്ട് കേസ് ഒതുക്കിയതെന്നായിരുന്നു അന്ന് പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആക്ഷേപം. ഇക്കാര്യം അന്ന് നിയമസഭയില്‍ കെ മുരളീധരന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ബിജെപി നേതാക്കള്‍ ആയതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം അറിഞ്ഞതായേ ഭാവിച്ചില്ല.

കള്ളനോട്ടുമായി ബിജെപി നേതാവ് വീണ്ടും അറസ്റ്റിലായ സംഭവം:  ബിജെപി-സിപിഎം ഒത്തുകളി ചര്‍ച്ചയാകുന്നു
X

കോഴിക്കോട്: കള്ളനോട്ടടി യന്ത്രവുമായ അറസ്റ്റിലായ മുന്‍യുവമോര്‍ച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയിലായതോടെ പഴയ കേസ് ഒതുക്കി തീര്‍ത്തത് ചര്‍ച്ചയാകുന്നു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാഗേഷ് ഏരാശ്ശേരിയാണ് കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് ഇന്നലെ പോലിസ് പിടിയിലായത്. ബിജെപിയുടെ ശ്രീനാരായണപുരം ബൂത്ത് സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റിയംഗവുമായിരുന്നു രാഗേഷ് ഏരാശ്ശേരി.

2017ല്‍ കള്ളനോട്ടുകളും നോട്ടടി യന്ത്രവുമായി അറസ്റ്റിലായ ഇയാള്‍ക്ക് എളുപ്പത്തില്‍ ജയില്‍ മോചനത്തിന് വഴിയൊരുക്കിയതാണ് വീണ്ടും കള്ളനോട്ടടി തുടരാന്‍ ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നുണ്ട്. 2017ലെ കള്ള നോട്ടടി കേസില്‍ രാഗേഷിനെ സിപിഎം ഇടപെട്ട് രക്ഷപ്പെടുത്തിയതായി അന്ന് തന്നെ വിമര്‍ശനമുണ്ടായിരുന്നു.

ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാണ് കള്ളനോട്ട് കേസ് ഒതുക്കിയതെന്നായിരുന്നു അന്ന് പ്രതിപക്ഷം ഉന്നയിച്ച പ്രധാന ആക്ഷേപം. ഇക്കാര്യം അന്ന് നിയമസഭയില്‍ കെ മുരളീധരന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കള്ളനോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി ഒതുക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആക്ഷേപവും ശക്തമായിരുന്നു.

അറസ്റ്റിലായ ബിജെപി നേതാവിന് ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും അന്വേഷണ പരിതിയില്‍ വന്നിരുന്നില്ല. അറസ്റ്റിലയവരില്‍ മാത്രം അന്വേഷണം ഒതുക്കിയാണ് ബിജെപി നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് അന്വേഷണം െ്രെകംബ്രാഞ്ച് അവസാനിപ്പിച്ചത്. നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതിനപ്പുറത്തേക്ക് കേസിന് വ്യാപ്തിയില്ലെന്നും അറസ്റ്റിലായവര്‍ക്ക് പുറമെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നുമുള്ള നിഗമനത്തിലാണ് കേസ് അവസാനിപ്പിച്ചത്.

അറസ്റ്റിലായ ബിജെപി നേതാക്കള്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപരുത്തി ഏരാശ്ശേരി രാജീവ്, സഹോദരന്‍ രാഗേഷ്, ഇവരുടെ പിതാവ് ഹര്‍ഷന്‍, സുഹൃത്തുക്കളായ അഞ്ചാംപരുത്തി പൂവത്തുംകടവില്‍ നവീന്‍, രാജീവിനെ തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ച അലക്‌സ് എന്നിവരെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതല്ലാതെ മറ്റ് നടപടികളൊന്നും െ്രെകംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

അന്വേഷണസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സി.ഐമാരില്‍ ഒരാളും അന്വേഷണ ഘട്ടത്തില്‍ വകുപ്പുതല കോഴ്‌സുകളിലായിരുന്നു. സംഘത്തില്‍ അംഗമായ തൃശൂര്‍ െ്രെകംബ്രാഞ്ച് സിഐക്ക് കൊല്ലങ്കോട് സിഐ ആയി സ്ഥലംമാറ്റവും കിട്ടി. ഇതെല്ലാം കേസന്വേഷണത്തെ സാരമായി ബാധിച്ചു. സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവക്കുന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കങ്ങള്‍.

സംഭവവുമായി ബന്ധപ്പെട്ട് പൊതുവില്‍ പറഞ്ഞുകേട്ട ആരോപണങ്ങളും ഭരണപ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ച പരാതികളും അന്വേഷണ പരിധിയില്‍ കടന്നുവന്നില്ല. കള്ളനോട്ടടി രാജ്യത്തിനെതിരായുള്ള കുറ്റമായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും യുഎപിഎ, രാജ്യദ്രോഹ വകുപ്പുകളൊന്നും പ്രതികളുടെ മേല്‍ ചുമത്തപ്പെട്ടില്ല. പ്രതികള്‍ ബിജെപി നേതാക്കള്‍ ആയതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം അറിഞ്ഞതായേ ഭാവിച്ചില്ല.

ബിജെപി നേതാക്കള്‍ പ്രതികളായ ഈ കേസില്‍ കേരളാ പോലിസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നത് ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന ആരോപണമാണ് വി ടി ബല്‍റാമിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. ''കടക്ക് പുറത്ത്' സമാധാന ചര്‍ച്ച വന്‍ വിജയം. കൊടുങ്ങല്ലൂരിലെ സ്വയം സേവകന്റെ സ്വയം നോട്ടടി കേസ് വെറും ഫോട്ടോസ്റ്റാറ്റ് കേസാക്കി ഒതുക്കിത്തീര്‍ത്ത് ആര്‍എസ്എസിന്റെ മനസമാധാനം സംരക്ഷിച്ച ഇരട്ടസംഘന്‍ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.'' എന്നു പറഞ്ഞായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയന്‍ സര്‍ക്കാര്‍ ബിജെപിയുമായി ഒത്തുകളിക്കുന്നു എന്ന ആരോപണം ശക്തമാക്കുന്നതാണ് രാജ്യദ്രോഹ പ്രവര്‍ത്തിയുടെ പരിധിയില്‍ വരുന്ന ഈ കേസ്.

നിലവിലെ കേസിനും ഇതേ ഗതിവരുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. മുന്‍ ബിജെപി നേതാവിനെ ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയുടെ കള്ളനോട്ടുമായി കോഴിക്കോട് കൊടുവള്ളിയില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം മലപ്പുറം ഒതായി സ്വദേശി സുനീര്‍ അലിയും കൊടുവള്ളി പോലിസിന്റെ പിടിയിലായിട്ടുണ്ട്. ഓമശ്ശേരി ഭാഗത്ത് സ്‌കൂട്ടറില്‍ കള്ളനോട്ട് വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇവര്‍ പോലിസിന്റെ പിടിയിലായത്.

റിസര്‍വ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേമാതൃകയില്‍ കംപ്യൂട്ടറില്‍ കറന്‍സി തയ്യാറാക്കി, കറന്‍സി പേപ്പറിന് സമാനമായ രീതിയിലും കട്ടിയിലുമുള്ള പേപ്പര്‍ വാങ്ങി പ്രിന്റെടുത്ത് മുറിച്ചാണ് ഇയാള്‍ വിതരണം നടത്തിയിരുന്നത്. പെട്രോള്‍ പമ്പിലും ബാങ്കിലുമാണ് പ്രധാനമായും നോട്ടുകള്‍ മാറിയെടുത്തിരുന്നത്.

Next Story

RELATED STORIES

Share it