- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പതിനൊന്ന് പേരെ കണ്ടെത്താൻ ബാക്കി; കവളപ്പാറയിൽ തിരച്ചിൽ അവസാനിപ്പിച്ചു
BY SHN27 Aug 2019 11:35 AM GMT
X
SHN27 Aug 2019 11:35 AM GMT
നിലമ്പൂർ: കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 11 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹം കിട്ടാത്തവരുടെ ആശ്രിതർക്ക് ആവശ്യമായ സന്ദർഭങ്ങളിൽ രേഖകൾ നൽകുമെന്ന കലക്ടറുടെ ഉറപ്പ് ബന്ധുക്കൾ അംഗീകരിച്ചതോടെയാണ് നടപടികൾ അവസാനിപ്പിച്ചത്. എന്നാൽ കാണാതായവരെ മരിച്ചവരായി പ്രഖ്യാപിക്കില്ല. കാണാതായവർക്ക് മരണസർട്ടിഫിക്കറ്റ് നൽകുന്നതും നിലവിൽ ആലോചനയിലില്ല. മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള രേഖകൾ മാത്രമാണ് നിലവിൽ നൽകാൻ ധാരണായായിട്ടുള്ളത്. കാണാതായവരുടെ ബന്ധുക്കള്‍ കൂടി പങ്കെടുത്ത സര്‍വകക്ഷി യോഗത്തിലാണ് സുപ്രധാന തീരുമാനം. മഴ ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഇന്നലെ മേഖലയിൽ തിരച്ചിൽ തുടർന്നു. എന്നാൽ ഇന്ന് മഴ ശക്തമായതോടെ ഹിറ്റാച്ചി, ജെസിബി എന്നിവയ്ക്ക് ചതുപ്പ് നിലങ്ങളിലേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. എട്ടു ദിവസമായി ഇവിടെ നിന്ന് ഒറ്റ മൃതദേഹവും കണ്ടെടുത്തിട്ടില്ല. 19ാം തിയതിയാണ് അവസാനമായി മൃതദേഹം ലഭിച്ചത്. 19 ദിവസമായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ആകെ 59 പേരെയാണ് ഇവിടെ നിന്നും കാണാതായത്.
Next Story
RELATED STORIES
ബ്രാഹ്മണ ബന്ധന; ഗോത്രവര്‍ഗങ്ങളുടെ ശരീരത്തിനു മീതെ നടക്കുന്ന ആചാരം...
19 April 2025 11:32 AM GMTമുടി കൊഴിച്ചിലിനു പിറകെ, നഖം പൊഴിഞ്ഞു പോകല്‍; വീണ്ടും ആശങ്കയില്‍...
19 April 2025 9:56 AM GMTമതവികാരം വ്രണപ്പെടുത്തി; ജാട്ട് സിനിമയിലെ 22 ഭാഗങ്ങള്‍ കട്ട് ചെയ്തു;...
19 April 2025 8:34 AM GMTഅധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന് റിക്കി റായിക്ക് വെടിയേറ്റു
19 April 2025 8:20 AM GMTസഹപാഠിക്കൊപ്പം ജീവിക്കാന്‍ മൂന്ന് മക്കളെ വിഷം നല്കി കൊലപ്പെടുത്തി...
19 April 2025 7:41 AM GMT'ബ്രാഹ്മണരുടെ മേല്‍ മൂത്രമൊഴിക്കും': വിവാദ പരാമര്‍ശത്തില്‍ മാപ്പ്...
19 April 2025 7:25 AM GMT