Big stories

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവും പിഴയും

എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറുപേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആറാം പ്രതിയായിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍ കെ ജാസീമിനെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവും പിഴയും
X


കൊച്ചി: കനകമല കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ എന്‍ ഐ എ കോടതി പ്രഖ്യാപിച്ചു. കേസിലെ ഒന്നാം പ്രതി തലശേരി ചൊക്ലി സ്വദേശി മന്‍സീദ്(33)ന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി തൃശൂര്‍ ചേലാട് സ്വദേശി സ്വാലിഹ് മുഹമ്മദ്(29)ന് 10 വര്‍ഷം തടവും പിഴയുമാണ് കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതി വിധിച്ചത്.മൂന്നാം പ്രതി കോയമ്പത്തൂര്‍ കോട്ടൈപ്പുത്തൂര്‍ സ്വദേശി റാഷിദ് അലി(27)ക്ക് ഏഴു വര്‍ഷം തടവും പിഴയും നാലാം പ്രതി കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍ കെ റംഷാദ്(27)ന് മൂന്നും വര്‍ഷം തടവും പിഴയും അഞ്ചാം പ്രതി മലപ്പൂറം തിരൂര്‍ സ്വദേശി സഫ്വാന്‍(33)ന് എട്ടു വര്‍ഷവും എട്ടാം പ്രതി കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മെയ്നുദീന്‍ പാറക്കടവത്ത് (27) ന് മൂന്നു വര്‍ഷവുമാണ് തടവും പിഴയും വിധിച്ചിരിക്കുന്നത്.

ഇതില്‍ എട്ടാം പ്രതി മെയ്‌നുദിന് 50,000 രൂപയും മറ്റു പ്രതികള്‍ക്ക്് 15,000 രുപയുമാണ് പിഴ വിധിച്ചിരിക്കുന്നത്.നിലവില്‍ നാലാം പ്രതി റംഷാദിന്റെ ജയില്‍ ശിക്ഷ മൂന്നൂ വര്‍ഷം കഴഞ്ഞിട്ടുണ്ട്.എട്ടാം പ്രതി മെയ്‌നുദീന്റെ ജയില്‍ ശിക്ഷയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കഴിയും.പ്രതികള്‍ക്കെതിരെ ഐ എസ് ബന്ധം, രാജ്യദ്രോഹം അടക്കമുള്ളവ എന്‍ ഐ എ ചുമത്തിയിരിരുന്നുവെങ്കിലും ഇത് രണ്ടിനും തെളിവില്ലെന്ന് കോടതി കണ്ടെത്തി.എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറുപേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആറാം പ്രതിയായിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍ കെ ജാസീമിനെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ എട്ടുപേര്‍ക്കെതിരേയും യുഎപിഎ ചുമത്തിയങ്കിലും ആറുപേര്‍ക്കെതിരേ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ. കേസില്‍ ഒരാള്‍ അഫ്ഗാനിലേക്ക് കടന്നതായും അവിടെ കൊല്ലപ്പെട്ടു എന്നുമാണ് പോലിസ് ഭാഷ്യം. ഒരാള്‍ മാപ്പു സാക്ഷിയായി. 2017 മാര്‍ച്ചില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 2016 ഒക്ടോബറില്‍ ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ഐഎസുമായി ചേര്‍ന്ന് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്നായിരുന്നു ആരോപിച്ചിരുന്നത്.

Next Story

RELATED STORIES

Share it