Sub Lead

ആക്രമണത്തെ നേരിടാന്‍ ഇറാന് പൂര്‍ണ ഐക്യദാര്‍ഢ്യം: അല്‍-ഖസ്സാം ബ്രിഗേഡ്

ആക്രമണത്തെ നേരിടാന്‍ ഇറാന് പൂര്‍ണ ഐക്യദാര്‍ഢ്യം: അല്‍-ഖസ്സാം ബ്രിഗേഡ്
X

ഗസ സിറ്റി: ഇസ്രായേല്‍-യുഎസ് ആക്രമണം നേരിടുന്നതില്‍ ഇറാന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്. 'ഈ ആക്രമണത്തെ നേരിടുന്നതില്‍ ഇസ് ലാമിക് റിപ്പബ്ലിക്കിനോടും അതിന്റെ പ്രിയപ്പെട്ട ജനങ്ങളോടും ഞങ്ങള്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു'. അല്‍ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഫലസ്തീനോടുള്ള ഇറാന്റെ പിന്തുണ, ചെറുത്തുനില്‍പ്പ്, സയണിസ്റ്റുകളെയും അവരുടെ സഖ്യകക്ഷികളെയും നേരിടുന്നതില്‍ ഇറാന്‍ കാണിച്ച വ്യക്തവും ധീരവുമായ നിലപാട് എന്നിവയാണ് പ്രധാനമായും ഇതിന് കാരണമെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. നിരവധി പേരാണ് രക്തസാക്ഷിയായത്. ദുഖത്തില്‍ പങ്ക് ചേരുന്നു. ഇറാനെയും അവിടുത്തെ ജനങ്ങളെയും അക്രമികളില്‍ നിന്ന് സംരക്ഷിക്കണമെന്ന് സര്‍വശക്തനോട് പ്രാര്‍ത്ഥിക്കുന്നു. അല്‍ ഖസ്സാം ബ്രിഗേഡ് പ്രസ്താനവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it