Sub Lead

ഇറാനില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം; 40 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

ഇറാനില്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ ആക്രമണം; 40 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു
X

തെഹ്‌റാന്‍: ദക്ഷിണ ഇറാനിലെ ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലുള്ള പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 40 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിനാബ് നഗരത്തിലെ സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേലിലെ ഒമ്പത് നിലകളുള്ള കെട്ടിട സമുച്ചയത്തിന് കേട് പാടുകള്‍ സംഭവിച്ചു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 50 വയസുകാരന് പരിക്കേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതായി ഇസ്രയേലിലെ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ ഇസ്രായേല്‍-അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വന്‍തോതിലുള്ള മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് പ്രഖ്യാപിച്ചു.

'ശത്രുവിനെ പരാജയപ്പെടുത്തുന്നത് വരെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് ഐആര്‍ജിസി വ്യക്തമാക്കി. മേഖലയിലെ അമേരിക്കയുടേതായ എല്ലാം ഞങ്ങളുടെ സ്വാഭാവിക ലക്ഷ്യങ്ങളാണെന്നും ഐആര്‍ജിസ് അറിയിച്ചു.

Next Story

RELATED STORIES

Share it