- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'വിവേചനരഹിതമായ അറസ്റ്റുകള്‍, ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട്'; നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ നടപടികള്‍ തന്നെ ശിക്ഷയാകുന്നതായി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ നടപടി ക്രമങ്ങള്‍ വൈകുന്നതിലൂടെ നിരപരാധികള്‍ തന്നെ ശിക്ഷിക്കപ്പെടുന്നു എന്ന വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. തിടുക്കത്തിലുള്ള വിവേചനരഹിതമായ അറസ്റ്റുകളും ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വിചാരണ തടവുകാരെ ദീര്‍ഘകാലം തടവിലിടുന്നതിലേക്ക് നയിക്കുന്ന നടപടിക്രമങ്ങളുടെ കാലതാമസം സംബന്ധിച്ച് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
'നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍, നടപടിയാണ് ശിക്ഷ. തിടുക്കത്തിലുള്ള വിവേചനരഹിതമായ അറസ്റ്റുകള്‍ മുതല്‍ ജാമ്യം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വരെ, വിചാരണ തടവുകാരെ ദീര്‍ഘകാലം ജയിലില്‍ അടക്കുന്നതിലേക്ക് നയിക്കുന്ന പ്രക്രിയയ്ക്ക് അടിയന്തിര ശ്രദ്ധ ആവശ്യമാണ്'. ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജയ്പൂരില്‍ നടന്ന 18ാമത് ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസ് അതോറിറ്റി മീറ്റിംഗില്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സമഗ്രമായ ഒരു കര്‍മപദ്ധതി നടപ്പാക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
'ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സമഗ്രമായ പ്രവര്‍ത്തന പദ്ധതി ആവശ്യമാണ്. പോലിസിന്റെ പരിശീലനവും ബോധവല്‍ക്കരണവും ജയില്‍ സംവിധാനത്തിന്റെ നവീകരണവും ക്രിമിനല്‍ നീതിയുടെ ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഒരു വശമാണ്. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അവര്‍ക്ക് എങ്ങനെ മികച്ച രീതിയില്‍ സഹായിക്കാന്‍ കഴിയുമെന്ന് നിര്‍ണ്ണയിക്കുക, 'ചീഫ് ജസ്റ്റിസ് പറഞ്ഞു.
തുല്യതയും നിയമവാഴ്ചയും എന്ന ആശയത്തില്‍ ഊന്നികൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. നീതിന്യായ വ്യവസ്ഥയില്‍ തുല്യമായ പങ്കാളിത്തം ഉറപ്പാക്കുമ്പോള്‍ മാത്രമേ വിശ്വാസം നേടാനാകൂ എന്നും രമണ ചൂണ്ടിക്കാട്ടി.
'ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, നിയമസഹായം നീതിന്യായ വ്യവസ്ഥയുടെ ഒരു പ്രധാന വശമാണ്. നീതിന്യായനിര്‍വഹണം കോടതി മുറികളില്‍ മാത്രം നടപ്പിലാക്കുന്ന ഒരു പ്രവൃത്തിയല്ല. അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതും സാമൂഹിക നീതി സുഗമമാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കക്ഷികള്‍ക്ക് മത്സര അവകാശങ്ങള്‍ അവകാശപ്പെടാന്‍ കഴിയുന്ന ഒരു വേദി.നീതി വിതരണ സംവിധാനത്തില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കിയാല്‍ മാത്രമേ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാനാവ. ഒരൊറ്റ അവകാശ ലംഘനം അല്ലെങ്കില്‍ ഒരൊറ്റ കേസ് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങും. നിയമവിരുദ്ധമായ കുടിയൊഴിപ്പിക്കല്‍ പാര്‍പ്പിടം നഷ്ടപ്പെടാന്‍ മാത്രമല്ല, ഉപജീവനമാര്‍ഗം നഷ്ടപ്പെടാനും ഇടയാക്കിയേക്കാം, ഇത് ഭക്ഷണമോ ആരോഗ്യപരിരക്ഷയോ ലഭിക്കാതെ വന്നേക്കാം'. ചീഫ് ജസ്റ്റിസ് പറഞ്ഞു.
'ഇന്ത്യയില്‍ 1378 ജയിലുകളിലായി 6.1 ലക്ഷം തടവുകാരുണ്ട്. അവരില്‍ 80% വിചാരണ തടവുകാരാണ്. അവര്‍ തീര്‍ച്ചയായും നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളിലൊന്നാണ്. ജയിലുകള്‍ ബ്ലാക്ക് ബോക്‌സുകളാണ്. വിവിധ വിഭാഗത്തിലുള്ള തടവുകാര്‍, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ പെട്ടവര്‍ പലപ്പോഴും കാണാത്തവരും കേള്‍ക്കാത്തവരുമായ പൗരന്മാരുമാണ്'. ചീഫ് ജസ്റ്റിസ് പറഞ്ഞു.
'നമ്മുടെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്ന ഒരു ഗുരുതരമായ പ്രശ്‌നം നമ്മുടെ ജയിലുകളില്‍ വിചാരണത്തടവുകാരുടെ ഉയര്‍ന്ന ജനസംഖ്യയാണ്. ഇന്ത്യയിലെ 6.10 ലക്ഷം തടവുകാരില്‍ 80% വിചാരണത്തടവുകാരാണ്', സിജെഐ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















