Sub Lead

യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം; തൃശൂരിലെ ക്ഷേത്ര പുരോഹിതന്‍ കര്‍ണാടകത്തില്‍ അറസ്റ്റില്‍; ഉണ്ണി ദാമോദരന്‍ ഒളിവില്‍

യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം; തൃശൂരിലെ ക്ഷേത്ര പുരോഹിതന്‍ കര്‍ണാടകത്തില്‍ അറസ്റ്റില്‍; ഉണ്ണി ദാമോദരന്‍ ഒളിവില്‍
X

ബംഗളൂരു: ദുര്‍മന്ത്രവാദത്തിന്റെ പിടിയില്‍ നിന്ന് രക്ഷ തേടിയെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ തൃശൂര്‍ പെരിങ്ങോട്ടുകരയിലെ പ്രശസ്തമായ ക്ഷേത്രത്തിലെ പൂജാരിയെ അറസ്റ്റ് ചെയ്തു. ടി എ അരുണ്‍ എന്നയാളെയാണ് ബെല്ലാണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യപൂജാരായായ ഉണ്ണി ദാമോദരന്‍ എന്നയാള്‍ ഒളിവിലാണെന്ന് പോലിസ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ആരോ തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തുവെന്നാരോപിച്ചാണ് ബംഗളൂരു സ്വദേശിയായ 38 കാരി പെരിങ്ങോട്ടുകരയിലെ ക്ഷേത്രത്തില്‍ എത്തിയത്. അരുണിന്റെ അടുത്താണ് യുവതി എത്തിയത്. തുടര്‍ന്ന് പൂജ നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് അരുണ്‍ ഉറപ്പുനല്‍കി. 24,000 രൂപയാണ് പൂജയ്ക്കായി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ നഗ്നചിത്രങ്ങളും മറ്റും ആവശ്യപ്പെട്ടു. ബാധ ഒഴിയണമെങ്കില്‍ ഇതെല്ലാം വേണമെന്നായിരുന്നു ആവശ്യമെന്ന് പരാതിക്കാരി ആരോപിക്കുന്നു. തുടര്‍ന്ന് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. പൂജക്കെന്ന പോലെ വനത്തിലേക്ക് കൊണ്ടുപോയി കാറിലിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.

Next Story

RELATED STORIES

Share it