Big stories

'ഇറാനില്‍ ഭരണമാറ്റത്തിന് എത്തിയ ട്രംപ് ഇപ്പോള്‍ അവരുടെ സൈനികരെ തിരയുന്ന തിരക്കില്‍'; അമേരിക്കയെ പരിഹസിച്ച് ഇറാന്‍

ഇറാനില്‍ ഭരണമാറ്റത്തിന് എത്തിയ ട്രംപ് ഇപ്പോള്‍ അവരുടെ സൈനികരെ തിരയുന്ന തിരക്കില്‍; അമേരിക്കയെ പരിഹസിച്ച് ഇറാന്‍
X

രണ്ട് നൂതന യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടതിന് പിന്നാലെ യുഎസിനെ പരിഹസിച്ച് ഇറാന്‍. ഇറാനില്‍ ഭരണമാറ്റം എന്ന ലക്ഷ്യവുമായി വന്ന ട്രംപ് ഇപ്പോള്‍ അവരുടെ സൈനികരെ തിരയുന്ന തിരക്കിലാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് അമേരിക്കയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

യുഎസ് സേനയ്ക്ക് കനത്ത തിരിച്ചടിയായി, വെള്ളിയാഴ്ച രണ്ട് നൂതന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വെടിവച്ചിട്ടതായും ഒരു ക്രൂ അംഗത്തെ ഇപ്പോഴും കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇറാനിയന്‍ പ്രദേശത്തിന് മുകളിലൂടെ യുഎസ് വിമാനങ്ങള്‍ വെടിവെട്ടിടുന്നത് ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷം രൂക്ഷമാകുമെന്ന ആശങ്ക വര്‍ദ്ധിപ്പിച്ചു.

വാഷിംഗ്ടണ്‍ സാഹചര്യം കൈകാര്യം ചെയ്യുന്നതിനെ തെഹ്റാന്‍ പരിഹസിച്ചു. ഇറാനില്‍ ഭരണമാറ്റം ലക്ഷ്യമിട്ട് എത്തിയ വാഷിംഗ്ടണ്‍ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സൈനികരേ തിരയുന്ന തിരിക്കുലുമാണെന്ന് ഇറാന്‍ പരിഹസിച്ചു.

'തുടര്‍ച്ചയായി 37 തവണ ഇറാനെ പരാജയപ്പെടുത്തിയ ശേഷം, അവര്‍ ആരംഭിച്ച ഈ മികച്ച തന്ത്രരഹിത യുദ്ധം ഇപ്പോള്‍ 'ഭരണമാറ്റം' എന്നതില്‍ നിന്ന് 'ഹേയ്! നമ്മുടെ പൈലറ്റുമാരെ ദയവായി ആര്‍ക്കെങ്കിലും കണ്ടെത്താന്‍ കഴിയുമോ? എന്നതിലേക്ക് തരംതാഴ്ത്തിയിരിക്കുന്നു,' അദ്ദേഹം എഴുതി.

'കൊള്ളാം. എന്തൊരു അവിശ്വസനീയമായ പുരോഗതി. തികഞ്ഞ പ്രതിഭകള്‍'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം തുടങ്ങിയതിന് ശേഷം നിരവധി തവണയാണ് ട്രംപ് ഇറാനെ പൂര്‍ണമായും പരാജയപ്പെടുത്തിയെന്ന് അവകാശപ്പെട്ടത്. ട്രംപിന്റെ ഈ അവകാശവാദത്തേയാണ് ഇറാന്‍ പരിഹസിച്ചത്.

ട്രംപ് അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ 'ഇറാനെ തോല്‍പ്പിച്ച് പൂര്‍ണമായും നശിപ്പിച്ചു' എന്നും 'ജോലി പൂര്‍ത്തിയാക്കാന്‍ പോകുകയാണ്, ഞങ്ങള്‍ അത് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പോകുകയാണ്' എന്നും പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് യുഎസിന്റെ നൂതന യുദ്ധ വിമാനം ഇറാന്‍ വെടിവച്ചിട്ടത്.

തകര്‍ന്ന വിമാനത്തില്‍ രണ്ട് സീറ്റുകളുള്ള ഒരു യുഎസ് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിളും ഒരു എ-10 വാര്‍തോഗും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തി, മൂന്നാമത്തെ ക്രൂ അംഗത്തെ കാണാതായി, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ പെന്റഗണോ വിശദമായ പ്രസ്താവന നടത്തിയിട്ടില്ല. അതേസമയം, യുദ്ധവിമാനത്തിലെ രണ്ടാമത്തെ സര്‍വീസ് അംഗത്തിന്റെ നില അജ്ഞാതമായി തുടരുന്നുവെന്ന് പെന്റഗണ്‍ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയെ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാമത്തെ വിമാനം ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് തകര്‍ത്തതെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it