Latest News

ലൗ ജിഹാദ് മാത്രമല്ല ലാന്‍ഡ് ജിഹാദും ബിസിനസ് ജിഹാദുമുണ്ട്; കേരളത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ

ലൗ ജിഹാദ് മാത്രമല്ല ലാന്‍ഡ് ജിഹാദും ബിസിനസ് ജിഹാദുമുണ്ട്; കേരളത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി കര്‍ണാടക ബിജെപി നേതാവ് ശോഭ കരന്തലജെ
X

കൊച്ചി: കേരളത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി ബിജെപി കര്‍ണാടക ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെ. കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല ലാന്‍ഡ് ജിഹാദും ബിസിനസ് ജിഹാദും ഉണ്ട് എന്നാണ് ശോഭ കരന്തലജെയുടെ പരാമര്‍ശം. എഫ്സിആര്‍എ വിഷയത്തില്‍ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്നും ശോഭ കരന്തലജെ പറഞ്ഞു.

കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥിയായ ആര്‍ ശ്രീലേഖയും ലൗ ജിഹാദ് പരാമര്‍ശം നടത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. വട്ടിയൂര്‍ക്കാവില്‍ എംഎല്‍എ ആയാല്‍ തന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it