Latest News

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

ലൈംഗികാതിക്രമക്കേസ്; സംവിധായകന്‍ രഞ്ജിത്തിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, തടഞ്ഞുനിര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രഞ്ജിത്തിനെതിരേ കേസെടുത്തിട്ടുള്ളത്.

ചങ്ങനാശ്ശേരിയില്‍ നിന്ന് പിടിച്ചെടുത്ത കാരവന്‍ കൊച്ചിയില്‍ എത്തിച്ചു. കാരവന്റെ ഉള്ളില്‍ വെച്ച് അപമര്യാതയായി പെരുമാറി എന്നായിരുന്നു യുവനടിയുടെ മൊഴി.

ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ ആളുകളുടെ മൊഴി രേഖപ്പെടുത്തും. കാരവാനിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും നിര്‍ണായകമാണ്.

Next Story

RELATED STORIES

Share it