Big stories

സിദ്ധരാമയ്യക്കെതിരായ വധ ഭീഷണി;'ഗാന്ധിയെ കൊന്നവര്‍ തന്നെയും വെറുതേ വിടില്ലെന്ന്' സിദ്ധരാമയ്യ

സംഭവത്തില്‍ 16 പേരെ അറസ്റ്റ് ചെയ്തതായി കുടക് പോലിസ് അറിയിച്ചു.യുവമോര്‍ച്ച, ഹിന്ദുമഹാസഭ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്

സിദ്ധരാമയ്യക്കെതിരായ വധ ഭീഷണി;ഗാന്ധിയെ കൊന്നവര്‍ തന്നെയും വെറുതേ വിടില്ലെന്ന് സിദ്ധരാമയ്യ
X

ബംഗളൂരു:തനിക്കെതിരേയുണ്ടായ വധഭീഷണികളില്‍ പ്രതികരണവുമായി കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്.ഗാന്ധിയെ കൊന്നവര്‍ തന്നെ വെറുതെ വിടുമോയെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.മുസ്‌ലിം പ്രദേശത്ത് വി ഡി സവര്‍ക്കറുടെ ചിത്രം വച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സിദ്ധരാമയ്യക്കെതിരെ വധഭീഷണികള്‍ ഉയര്‍ന്നത്.മതസൗഹാര്‍ദം തകര്‍ക്കാനുള്ള ബിജെപിയുടെ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നായിരുന്നു സിദ്ധരാമയ്യ ആരോപണം.സംഭവത്തില്‍ 16 പേരെ അറസ്റ്റ് ചെയ്തതായി കുടക് പോലിസ് അറിയിച്ചു.

9 പേര്‍ കുശാല്‍ നഗറില്‍ നിന്നും 7 പേര്‍ മടിക്കേരിയില്‍ നിന്നുമാണ് പിടിയിലായത്.യുവമോര്‍ച്ച, ഹിന്ദുമഹാസഭ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

'ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തയാളെ അവര്‍ വീര്‍ സവര്‍ക്കര്‍ എന്നാണ് വിളിക്കുന്നത്. തനിക്ക് സവര്‍ക്കറോട് വ്യക്തിപരമായി ദേഷ്യമില്ല. പക്ഷേ സ്വാതന്ത്ര്യസമരകാലത്തുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അംഗീകരിക്കാനാവില്ല' സിദ്ധരാമയ്യ പറഞ്ഞു.

കഴിഞ്ഞയാഴ്ച കുടക് ജില്ലയില്‍വച്ചാണ് സിദ്ധരാമയ്യക്കെതിരെ മുട്ടയേറുണ്ടായത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സിദ്ധരാമയ്യക്കെതിരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സിദ്ധരാമയ്യക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉത്തരവിട്ടിരുന്നു. വിഷയത്തെ അതീവഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it