കൊവിഡ്: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി
രോഗികള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ചികില്‍സാ ചിലവ്.കൊവിഡ് ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ നിരക്ക് കുയ്ക്കുന്നത് സംബന്ധിച്ച് സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തി എന്തു ചെയ്യാന്‍ പറ്റുമെന്നുള്ള വിവരം മെയ് നാലിന് മുമ്പായി അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു

കൊച്ചി: കൊവിഡ് വ്യാപനത്തില്‍ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി.രോഗികളുടെ എണ്ണം ഉയരുന്നത് മനസുലയ്ക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് ചികില്‍സയ്ക്ക് സ്വകാര്യ ആശുപത്രിയിലെ നിരക്ക് കുയ്ക്കുന്നതുമായി ബന്ധപ്പെട്ട് എന്തു ചെയ്യാന്‍ കഴിയുമെന്നത് സംബന്ധിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികില്‍സാ നിരക്കുകള്‍ ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.രോഗികള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ചികില്‍സാച്ചിലവെന്നും കോടതി നിരീക്ഷിച്ചു.
ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തിലെ സ്ഥിതി അതീവ ഗരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.ദിവസവും വലിയ തോതിലാണ് രോഗ ബാധിതരുടെ എണ്ണം ഉയരുന്നത്.ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതലായി എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു.സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുമായി ചര്‍ച്ച നടത്തി എന്തു ചെയ്യാന്‍ പറ്റുമെന്നുള്ള വിവരം മെയ് നാലിന് മുമ്പായി അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.ചികില്‍സ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT