Big stories

രാജ്യത്ത് 7974 പേര്‍ക്ക് കൂടി കൊവിഡ്; മരണം 343

രാജ്യത്ത് 7974 പേര്‍ക്ക് കൂടി കൊവിഡ്; മരണം 343
X

ന്യൂഡല്‍ഹി: രാജ്യത്ത് 7974 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7948 രോഗമുക്തരായി. 343 പേരാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

രാജ്യത്ത് 87,245 ആക്ടീവ് കേസുകളാണ് നിലവിലുള്ളതെന്ന് മന്ത്രാലയം അറിയിച്ചു. ഇതുവരെ 3,41,54,879 പേര്‍ കൊവിഡ് മുക്തരായി. മരണ സംഖ്യ അഞ്ച് ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 4,76,478 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 1,35,25,36,986 പേര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it