Big stories

കാംപസ് ഫ്രണ്ട് മാര്‍ച്ചിന് നേരെ പോലിസ് ലാത്തിചാര്‍ജ്ജ്; സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്ക്

കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുസമ്മല്‍, സംസ്ഥാന സമിതി അംഗം ഇസ്മയില്‍, ജില്ലാ പ്രസിഡന്റ് ഷെജീര്‍, സെക്രട്ടറി അംജദ്, റാഷിദ് എന്നിവരുള്‍്പടെ 11 പേര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാംപസ് ഫ്രണ്ട് മാര്‍ച്ചിന് നേരെ പോലിസ് ലാത്തിചാര്‍ജ്ജ്;  സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്ക്
X
തിരുവനന്തപുരം: സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരേ കാംപസ് ഫ്രണ്ട് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലിസ് ലാത്തി ചാര്‍ജ്ജ്. യാതൊരു പ്രകോപനവുമില്ലാതെ ബാരിക്കേടിന് അടുത്തേക്ക് മാര്‍ച്ച് ചെയ്ത് വരികയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. മാര്‍ച്ച് തടഞ്ഞ പോലിസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വീശി. ലാത്തി ചാര്‍ജ്ജില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ 11 പേര്‍ക്ക് പരിക്കേറ്റു. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുസമ്മല്‍, സംസ്ഥാന സമിതി അംഗം ഇസ്മയില്‍, ജില്ലാ പ്രസിഡന്റ് ഷെജീര്‍, സെക്രട്ടറി അംജദ്, റാഷിദ് എന്നിവരുള്‍്പടെ 11 പേര്‍ക്കാണ് പരിക്കേറ്റത്. തലയിലും ദേഹത്തും പരിക്കേറ്റ പ്രവര്‍ത്തകരെ ആദ്യം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാംപസ് ഫ്രണ്ട് മാര്‍ച്ചിന് നേരെയുണ്ടായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇന്നും നാളെയുമായി പ്രതിഷേധദിനം ആചരിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍ പറഞ്ഞു. ഒരു പ്രകോപനവും കൂടാതെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പോലിസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു. പോലിസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്നു കരുതേണ്ട. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പ്രതിഷേധസൂചകമായി സംസ്ഥാന തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും അഡ്വ. സി പി അജ്മല്‍ ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it