Big stories

ബാബരിക്ക് ശേഷം വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദ് ലക്ഷ്യമിട്ട് വിഎച്ച്പി

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അടുത്ത ലക്ഷ്യം മഥുരയും വാരാണസിയുമെന്നായിരുന്നു ആര്‍എസ്എസ്സിന്റെ പ്രസ്താവന

ബാബരിക്ക് ശേഷം വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദ് ലക്ഷ്യമിട്ട് വിഎച്ച്പി
X

ന്യൂഡല്‍ഹി: ബാബരി വിഷയത്തില്‍ അനുകൂല വിധി ലഭിച്ചതിന് പിന്നാലെ വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദ് ലക്ഷ്യമിട്ട് വിഎച്ച്പി. മഥുരയിലെ ജ്ഞാന്‍വാപി മസ്ജിദിലും കൃഷ്ണജന്മഭൂമി ക്ഷേത്രത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ജ്ഞാന്‍വാപി മസ്ജിദിന് മേല്‍ വിഭജന തന്ത്രവുമായി ഫെബ്രുവരി 16 ന് വാരാണസിയില്‍ വിഎച്ച്പി യോഗം വിളിച്ചുചേര്‍ത്തതായി ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്യുന്നു. മഥുരയിലെ കാശി വിശ്വനാഥ ക്ഷേത്രവുമായി ജ്ഞാന്‍വാപി മസ്ജിദ് അതിര്‍ത്തി പങ്കിടുന്നുണ്ട്. ജ്ഞാന്‍വാപി മസ്ജിദ് -കാശി വിശ്വനാഥ ക്ഷേത്ര കേസ് ഫെബ്രുവരി 17 മുതല്‍ വാരാണസി സിവില്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് വിഎച്ച്പിയുടെ ഈ നീക്കം.

കാശിയുടെയും മഥുരയുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പദ്ധതിയില്ലെന്ന് നേരത്തെ അവകാശപ്പെട്ടിരുന്ന വിഎച്ച്പി ഇപ്പോള്‍ ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയില്‍ ധൈര്യപ്പെട്ടാണ് പുതിയ നടപടി. ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ജ്ഞാന്‍വാപി മസ്ജിദ് ഒഴിപ്പിക്കാനാണ് വിഎച്ച്പി ശ്രമം.

വിശ്വ ഹിന്ദു പരിഷത്തിന്റെ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാന്ദെയോട് ഈ വിഷയത്തെക്കുറിച്ച് ചോദ്യം ആരാഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍ കാശി വിശ്വനാഥ ക്ഷേത്രം ഹിന്ദു മത സ്വത്വത്തിന്റെ പ്രതീകമാണെന്നും അത് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മഥുരയില്‍ ഷാഹി ഈദ്ഗാഹ് മസ്ജിദും കൃഷ്ണജന്മഭൂമി ക്ഷേത്രവും തൊട്ടടുത്താണ്. ഈ പള്ളികള്‍ക്കുമേല്‍ അവകാശവാദം ഉന്നയിക്കുമെന്നും അവിടങ്ങളില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു ആര്‍എസ്എസ് മുമ്പ് പറഞ്ഞിരുന്നത്.

1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ അടുത്ത ലക്ഷ്യം മഥുരയും വാരാണസിയുമെന്നായിരുന്നു ആര്‍എസ്എസ്സിന്റെ പ്രസ്താവന. ഇതൊരു തുടക്കമാണെന്നും കാശിയും മഥുരയും വരാനുണ്ട് എന്നാണ് അന്ന് ആര്‍എസ്എസ് ഉയര്‍ത്തിയിരുന്നത്.

Next Story

RELATED STORIES

Share it