Big stories

ഡല്‍ഹി: അക്രമികള്‍ ചുട്ടെരിച്ചത് 122 വീടുകള്‍, 322 കടകള്‍, 301 വാഹനങ്ങള്‍

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള 18 ടീമുകള്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല, എണ്ണം ഉയരുമെന്നാണ് കരുതുന്നത്.

ഡല്‍ഹി: അക്രമികള്‍ ചുട്ടെരിച്ചത് 122 വീടുകള്‍, 322 കടകള്‍, 301 വാഹനങ്ങള്‍
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം അഗ്നിക്കിരയാക്കിയത് 122 വീടുകളും 322 കടകളും 301 വാഹനങ്ങളുമെന്ന് ഇടക്കാല റിപോര്‍ട്ട്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള 18 ടീമുകള്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ റിപ്പോര്‍ട്ട് ഇനിയും സമര്‍പ്പിച്ചിട്ടില്ല, എണ്ണം ഉയരുമെന്നാണ് കരുതുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്. ആകെ നാശനഷ്ടങ്ങളുടെ എണ്ണം 745 ഉം മരണസംഖ്യ 47ഉം ആണ്.


നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന ഓരോ ടീമിലും 60 അംഗങ്ങള്‍ വീതമാണുള്ളത്.കഴിഞ്ഞയാഴ്ച ഡല്‍ഹി ഫയര്‍ സര്‍വീസസ് തയ്യാറാക്കിയ ഇടക്കാല റിപോര്‍ട്ടില്‍ 79 ഓളം വീടുകളും 52 കടകളും നാല് പള്ളികളും മൂന്ന് ഫാക്ടറികളും രണ്ട് സ്‌കൂളുകളും അഞ്ച് ഗോഡൗണുകളും അഗ്നിക്കിരയാക്കിയെന്ന് വ്യക്തമാക്കിയിരുന്നു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും റിപ്പോര്‍ട്ടിലുണ്ട്.


Next Story

RELATED STORIES

Share it