കൊറോണ: നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി
കുവൈറ്റ് എയര്‍വേയ്സ്,ഇന്‍ഡിഗോ,ജസീറ എന്നീ വിമാനങ്ങളുടെ നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിയിരിക്കുന്നത്. 21 സര്‍വീസുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നത്
കൊച്ചി: കൊറോണ രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവച്ചു. കുവൈറ്റ് എയര്‍വേയ്സ്,ഇന്‍ഡിഗോ,ജസീറ എന്നീ വിമാനങ്ങളുടെ നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിയിരിക്കുന്നത്. 21 സര്വീസുകളെയാണ്് തീരുമാനം ബാധിച്ചിരിക്കുന്നത്.വിമാന സര്‍വീസ് നിര്‍ത്തിയതോടെ അവധിക്ക് നാട്ടിലെത്തിയ ശേഷം തിരെ ജോലി സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടവരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കം എട്ടു രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് കുവൈറ്റ് നിര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്കുള്ള വിമാന സര്‍വീസ് ഒരാഴ്ചത്തേക്ക് നിര്‍ത്തിയതെന്നും നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ അറിയിച്ചു.