കൊറോണ:ഇറ്റലിയില്‍ നിന്നെത്തിയ 35 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

ഇന്നലെ രാത്രിയിലാണ് 52 പേരടങ്ങുന്ന സംഘം ഇറ്റലിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. 35 പേരെ ആലുവ ആശുപത്രിയിലും ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചത്. ഇതില്‍ മെഡിക്കല്‍ കോളജിലുള്ളവരുടെ നിരീക്ഷണം തുടരുകയാണ്. എറണാകുളം കൂടാതെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് വീടുകളില്‍ തുടരാന്‍ അനുവദിച്ചത്

Update: 2020-03-11 11:14 GMT

കൊച്ചി : കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഇറ്റലിയില്‍ നിന്നുമെത്തിയവരെ സ്വന്തം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ഇന്നലെ രാത്രിയിലാണ് 52 പേരടങ്ങുന്ന സംഘം ഇറ്റലിയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. 35 പേരെ ആലുവ ആശുപത്രിയിലും ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലുമാണ് പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളജിലുള്ളവരുടെ നിരീക്ഷണം തുടരുകയാണ്. എറണാകുളം കൂടാതെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് വീടുകളില്‍ തുടരാന്‍ അനുവദിച്ചത്. എല്ലാവരില്‍ നിന്നും സത്യവാങ്ങ്മൂലം എഴുതി ഒപ്പിട്ട് വാങ്ങും. ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ ഇവരെ വീടുകളില്‍ എത്തിക്കും.

സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇവര്‍ കഴിയുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. 28 ദിവസത്തെ നിരീക്ഷണമാണുള്ളത്. അടുത്തുള്ള പോലിസ് സ്റ്റേഷനിലേക്കും ഇവരുടെ വിവരം കൈമാറും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പോലീസ് നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു

Tags:    

Similar News