കൊവിഡ് വ്യാപനം; എറണാകുളത്ത് നിരീക്ഷണം കര്‍ശനമാക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ്;44 കേസുകള്‍ ചുമത്തി

ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരം കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി. ആനന്ദിന്റെയും തഹസില്‍ദാര്‍ (എല്‍ആര്‍) റാണി പി എല്‍ദോയുടെയും നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കിറങ്ങിയത്

Update: 2020-10-01 15:47 GMT

കൊച്ചി: എറണാകുളത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി ഫ്‌ളൈയിംഗ് സ്‌ക്വാഡ്. ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശപ്രകാരം കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബീന പി. ആനന്ദിന്റെയും തഹസില്‍ദാര്‍ (എല്‍ആര്‍) റാണി പി എല്‍ദോയുടെയും നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കിറങ്ങിയത്. സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

സാമൂഹിക അകലം പാലിക്കാത്തതിന് 33 കേസുകള്‍, മാസ്‌ക് ധരിക്കാത്തതിന് 10, കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് അടച്ച കട ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍. ആളുകള്‍ കൂടുതലായി പുറത്തിറങ്ങുന്നത് വൈകിട്ടായതിനാല്‍ നാലു മണി മുതല്‍ ആരംഭിച്ച പരിശോധന രാത്രി ഏഴു വരെ നീണ്ടു. വരും ദിവസങ്ങളിലും കര്‍ശന പരിശോധനയുണ്ടായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ, മറ്റ് ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ടായിരുന്നു

Tags:    

Similar News