കൊറോണ: വിദേശത്ത് നിന്നെത്തിയ 11 പേരെക്കൂടി രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിദേശത്ത് നിന്നെത്തിയ 3091 പേരെയാണ് നെടുമ്പാശേിരിയില്‍ ഇന്ന് യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗിനു വിധേയമാക്കിയത്.ഇതു കൂടാതെ 3121 ആഭ്യന്തര യാത്രക്കാരെയും യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗിനു വിധേയമാക്കി.കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്

Update: 2020-03-14 10:18 GMT

കൊച്ചി: വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ 10 പേരെക്കൂടി കൊറോണ രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന്് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിദേശത്ത് നിന്നെത്തിയ 3091 പേരെയാണ് നെടുമ്പാശേിരിയില്‍ ഇന്ന്് യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗിനു വിധേയമാക്കിയത്.ഇതു കൂടാതെ 3121 ആഭ്യന്തര യാത്രക്കാരെയും യൂനിവേഴ്‌സല്‍ സ്‌ക്രീനിംഗിനു വിധേയമാക്കി.ഇറ്റലിയില്‍ നിന്നും 20 പേരെ ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.

ഇവരെ പരിശോധനയ്ക്കായി കളമശേരി മെഡിക്കല്‍ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവടങ്ങളിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ രോഗ ബാധയില്ലെന്ന് കണ്ടെത്തിയവരെ അവരവരുടെ വീടുകളിലേക്ക് അയച്ചു.വീടുകളില്‍ ഇവര്‍ നീരീക്ഷണത്തില്‍ തുടരും.കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരിയില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സന്ദര്‍ശകര്‍ക്കടക്കം ഇവിടെ വിലക്കും ഏര്‍പ്പെടുത്തി. കൊറോണ രോഗം പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുന്നതിനായി മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ യോഗം ചേരുന്നുണ്ട്.

Tags:    

Similar News