എ ടി എമ്മില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

രാജസ്ഥാന്‍ ഹരിയാനാ ബോര്‍ഡറില്‍ പല്‍വാല്‍ ജില്ലയില്‍ റിയാജു ഖാന്‍(27),അമിന്‍ ഖാന്‍(38)എന്നിവരെയാണ് മട്ടാഞ്ചേരി സി ഐ നവാസിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം പിടികൂടിയത്.ഇവരില്‍ നിന്നായി 45,000 രൂപയും, പതിമൂന്ന് എ ടി എം കാര്‍ഡുകളും കണ്ടെത്തി

Update: 2019-06-19 17:15 GMT

കൊച്ചി:എടിഎമ്മില്‍ നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ പിടിയില്‍. രാജസ്ഥാന്‍ ഹരിയാനാ ബോര്‍ഡറില്‍ പല്‍വാല്‍ ജില്ലയില്‍ റിയാജു ഖാന്‍(27),അമിന്‍ ഖാന്‍(38)എന്നിവരെയാണ് മട്ടാഞ്ചേരി സി ഐ നവാസിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം പിടികൂടിയത്.ഇവരില്‍ നിന്നായി 45,000 രൂപയും, പതിമൂന്ന് എ ടി എം കാര്‍ഡുകളും കണ്ടെത്തി. എടിഎമ്മിനകത്ത് കയറിയ ഇരുവരും സിസിടിവി കാമറ മറച്ച് പിടിക്കുന്നത് ബാങ്കിലെ സുരക്ഷാ ജീവനക്കാരന്‍ കണ്ടത് ചോദ്യം ചെയ്തതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് പിടികൂടി പോലിസില്‍ ഏല്‍പിച്ചത്.

ബന്ധുക്കള്‍ വഴി ഇവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും എടിഎം കാര്‍ഡ് വഴി പണം പിന്‍വലിച്ച് മുഴുവന്‍ പണം എടുക്കാതെ കുറച്ച് പണം എടിഎം മെഷീനില്‍ തന്നെ വെയ്ക്കുമെന്നും ബാക്കി തുക തിരികെ മെഷിനുള്ളിലേക്ക് പോകുമ്പോള്‍ പണം ലഭിച്ചില്ലെന്ന സന്ദേശം വരികയും ഇത് വഴി ബാങ്കിനെ കബളിപ്പിച്ച് പണം തട്ടുകയുമാണ് രീതിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വ്യക്തമാക്കിയതായി പോലിസ് പറയുന്നത്.കേരളം തമിഴ് നാട് എന്നിവടങ്ങളില്‍ പത്തോളം എടിഎമ്മുകളില്‍ നിന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്

Tags:    

Similar News